
മുക്കം/റിയാദ്: മുക്കം ഏരിയാ സര്‍വ്വീസ് സൊസൈറ്റി (മാസ് റിയാദ്) എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ മാസ് പ്രവര്‍ത്തകരുടെ കുട്ടികളെ ആദരിച്ചു. സൗത്ത് കൊടിയത്തൂര്‍ സലഫി മദ്രസയില്‍ നടന്ന പരിപാടി പഞ്ചായത്ത് മുന്‍ അംഗവും ചരിത്ര ഗവേഷകനുമായ ജി. അബ്ദുല്‍ അക്ബര്‍ ഉല്‍ഘാടനം ചെയ്തു. മാസ് റിയാദ് പ്രസിഡന്റ് യതി മുഹമ്മദ് അധ്യക്ഷത വഹിച്ചു.

ജീവകാരുണ്യ കണ്‍വീനര്‍ ഫൈസല്‍ കക്കാട്, അലി പേക്കാടന്‍, പിസി മുഹമ്മദ്, ശരീഫ് സി കെ, ഷംസു കാരാട്ട് എന്നിവര്‍ പ്രസംഗിച്ചു. മാസ് കണ്‍വീനര്‍ ജാഫര്‍ കെ.കെ സ്വാഗതവും മാസ് റിയാദ് ട്രഷറര്‍ ഫൈസല്‍ എ.കെ നന്ദിയും പറഞ്ഞു.

പരിപാടിയുടെ ഭാഗമായി മാസ് റിയാദും സ്‌കില്‍മി സ്ഥാപനവുമായി സഹകരിച്ച് ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെ കുട്ടികള്‍ക്കായി വിജ്ഞാന മത്സരങ്ങളും സംഘടിപ്പിച്ചു. മാസ് വനിതാ പ്രസിഡന്റ് പി.സി ഫാത്തിമ മുഹമ്മദ്, നസ്രു മെഹബൂബ്, നജുവ ഹാറൂണ്‍, ഹസീന ബഷീര്‍, സജ്‌ന സുബൈര്‍, റസീന ഉമ്മര്‍, ഫാസില ജാഫര്‍, മുര്‍ഷിദ ഷംസു, ലബീബ അഹമ്മദ് കുട്ടി, ഷെയിസ്ത ഫൈസല്‍ എന്നിവര്‍ നേതൃത്വംനല്‍കി.

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.