
കുവൈത്ത് സിറ്റി: മലയാളി ഡോക്ടര്‍ കുവൈത്തില്‍ മരിച്ചു. കാസര്‍ഗോഡ് നീലേശ്വരം സ്വദേശിനി ഡോ. നിഖില പ്രഭാകരന്‍ (36) ആണ് മരിച്ചത്. വൃക്ക രോഗത്തിന് കുവൈത്ത് അദാന്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെയാണ് മരണം. ജഹറയിലെ സ്വകാര്യ ആശുപത്രിയില്‍ ഡോകട്ര്‍ ആയി സേവനം അനുഷ്ടിക്കുകയായിരുന്നു. അസുഖത്തെത്തുടര്‍ന്ന് ജോലി രാജി വെച്ചു ചികിത്സയില്‍ കഴിയുന്നതിനിടെയാണ് മരണം.

അല്‍ സലാം ആശുപത്രി ഡോക്ടറുമായ വിപിനാണ് ഭര്‍ത്താവ്. ഗള്‍ഫ് ഇന്ത്യന്‍ സ്‌കൂള്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥി വിവാന്‍ ഏക മകനാണ്. ഫഹാഹീലില്‍ വ്യാപാരിയായ പ്രഭാകരന്റെ മകളാണ്. മാതാവ്: റീജ. വര്‍ഷ സഹോദരിയാണ്. കാസര്‍ഗോഡ് എക്‌സ്പാട്രിയേറ്റ്‌സ് അസോസിയേഷന്‍ ഫഹാഹീല്‍ ഏരിയ കമ്മിറ്റി അംഗമായിരുന്നു. മൃതദേഹം നാട്ടില്‍ സംസ്‌കരിക്കും.

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.