
റിയാദ്: പതിനൊന്നാമത് ഇന്റര്‍നാഷണല്‍ യോഗ ദിനം സാംസ്‌കാരിക കൂട്ടായ്മ ‘ദിശ’ സെന്‍ട്രല്‍ പ്രൊവിന്‍സിന്റെ നേതൃത്വത്തില്‍ അരങ്ങേറും. ജൂണ്‍ 20 വെള്ളി വൈകീട്ട് 7.00ന് റിയാദ് മലാസ് ലുലു ഹൈപ്പര്‍മാര്‍കെറ്റ് റൂഫ് അരീനയില്‍ ‘ദിശ യോഗ മീറ്റ്-2025’ എന്ന പേരിലാണ് പരിപാടി. ഇന്ത്യന്‍ എംബസി കമ്മ്യൂണിറ്റി വിഭാഗം കോണ്‍സിലര്‍ വൈ. സാബിര്‍ ഉദ്ഘാടനം ചെയ്യും. ദിശ സൗദി നാഷണല്‍ പ്രസിഡന്റ് കനകലാല്‍ കെഎം അധ്യക്ഷത വഹിക്കും.

യുഎന്‍ അംഗീകരിച്ച ഇന്റര്‍നാഷണല്‍ യോഗ പ്രോട്ടോക്കോള്‍ പ്രകാരം വിവിധ രാജ്യങ്ങളില്‍ നിന്നുളള രണ്ടായിരം പേര്‍ പങ്കെടുക്കുന്ന യോഗ പ്രദര്‍ശനം അരറങ്ങറും. യോഗ പ്രമേയമാക്കി വിവിധ സംസ്ഥാനങ്ങളിലെ നൃത്തനൃത്ത്യങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

നേപ്പാള്‍ അംബാസഡര്‍ ഡോ. നരേഷ് ബിക്രം ധക്കല്‍, ശ്രീലങ്കന്‍ അംബാസഡര്‍ ഒ.എല്‍. അമീര്‍ അജ്വാദ്, യുഎന്‍ ടുറിസം ഹെഡ് ഓഫ് കമ്മ്യൂണിക്കേഷന്‍ മേഘ പോള്‍, ഇറാം ഹോന്‍ഡിങ്‌സ് ചെയര്‍മാന്‍ ആന്‍ഡ് മാനേജിങ് ഡയറക്ടര്‍ ഡോ. സിദ്ദിഖ് അഹമ്മദ്, ലുലു ഗ്രൂപ്പ് സൗദി ഡയറക്ടര്‍ ഷെഹിം മുഹമ്മദ്, അറബ് യോഗ ഫൗണ്ടേഷന്‍ പ്രീതിനിധി ഹിസ്സാ അല്‍ഷെഹ്‌രി, സൗദി യോഗ കമ്മിറ്റി ബോര്‍ഡ് മുന്‍ അംഗം ദുവ അല്‍അറബി,

ആര്‍ടെക്‌സ് സിഇഒ അബ്ദുലതീഫ് ഉമ്മര്‍ അല്‍ അബ്ദുലതീഫ്, പ്രവാസി ഭാരതീയ സമ്മാന്‍ അവാര്‍ഡ് ജേതാവ് ഡോ.സായിദ് അന്‍വര്‍ ഖുര്‍ഷീദ്, ഡൂണ്‍സ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ സംഗീത അനുപ് എന്നിവര്‍ വിശിഷ്ടാതിഥികള്‍ ആയിരിക്കും. ദിശ സെന്‍ട്രല്‍ പ്രൊവിന്‍സ് പ്രസിഡന്റ് സേതുരാമന്‍ ഗണപതി സ്വാഗതവും ജനറല്‍ സെക്രട്ടറി ആര്‍.ടി. ഗിരിലാല്‍ നന്ദിയും പറയും.

വാര്‍ത്താ സമ്മേളനത്തില്‍ ദിശ സൗദി നാഷണല്‍ പ്രസിഡന്റ് കനകലാല്‍ കെഎം, ഇറാം ഗ്രൂപ്പ് സീനിയര്‍ മാനേജര്‍ സന്തോഷ് നായര്‍, ദിശ സൗദി നാഷണല്‍ ട്രെഷറര്‍ രാജേഷ് മൂലവീട്ടില്‍, സെന്‍ട്രല്‍ പ്രൊവിന്‍സ് പ്രസിഡന്റ് സേതുരാമന്‍ ഗണപതി, സെന്‍ട്രല്‍ പ്രൊവിന്‍സ് ജനറല്‍ സെക്രട്ടറി ആര്‍.ടി.ഗിരിലാല്‍, എക്‌സിക്യൂട്ടീവ് അംഗം വി.രഞ്ജിത്, യോഗ ട്രെയ്‌നര്‍ സജിന്‍ എം.ജെ എന്നിവര്‍പങ്കെടുത്തു.

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.