
കുവൈത്ത് സിറ്റി: ആണവ റിയാക്ടര്‍ അപകടസാധ്യതകളും നാശനഷ്ടങ്ങളും വിലയിരുത്ത കുവൈത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു. ഇസ്രായേല്‍-ഇറാന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് നിര്‍ണായക യോഗം. സൈനിക, സിവിലിയന്‍ സ്ഥാപനങ്ങളിലെ പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തതായി കരസേന സ്റ്റാഫ് ഓഫ് ജനറല്‍ പ്രസ്താവനയില്‍ അറിയിച്ചു. അടിയന്തര സാഹചര്യങ്ങള്‍, ദുരന്തങ്ങള്‍ എന്നിവ നേരിടാന്‍ രാജ്യത്തെ സംവിധാനങ്ങള്‍ പൂര്‍ണ്ണ സജ്ജമാണെന്ന് യോഗം വിലയിരുത്തി.

ഊര്‍ജ്ജം, ജലം, ആരോഗ്യം, പരിസ്ഥിതി, സിവില്‍ ഡിഫന്‍സ് തുടങ്ങിയ മേഖലകളിലെ രാജ്യത്തിന്റെ ശേഷി ചര്‍ച്ച ചെയ്തു. വ്യോമ, കടല്‍ പ്രതിരോധ സംവിധാനങ്ങള്‍, വിവിധ ഏജന്‍സികള്‍ തമ്മില്‍ ഏകോപനം എന്നിവയും വിലയിരുത്തി. ആണവ അപകടസാധ്യതകള്‍ നേരിടാനും അതിവേഗം പ്രതിരോധം ഉറപ്പാക്കുന്നതിനും സര്‍ക്കാര്‍ സംവിധാനം ശക്തിപ്പെടുത്തുന്നതിനാണ് യോഗം ചേര്‍ന്നതെന്ന് പ്രസ്താവന വ്യക്തമാക്കി.

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.