
റിയാദ്: നാല് പതിറ്റാണ്ടിന്റെ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ബാബു നായര്‍ക്ക് കോട്ടയം ജില്ലാ പ്രവാസി അസോസിയേഷന്‍ (കെ.ഡി.പി.എ) യാത്രയയപ്പ് നല്‍കി. മലാസിലെ ചെറീസ് ഓഡിറ്റോറിയത്തില്‍ നന്നെ പരിപാടിയില്‍ പ്രസിഡന്റ് ജോജി തോമസ് അധ്യക്ഷത വഹിച്ചു. ചെയര്‍മാന്‍ ഡേവിഡ് ലൂക്ക് ഉദ്ഘാടനം ചെയ്തു.

ഭാരവാഹികളായ അബ്ദുല്‍ സലാം, ഡെന്നികൈപ്പനാനി, ബോണി. ജെ, റഫീഷ് അലിയാര്‍, റസ്സല്‍ മഠത്തിപ്പറമ്പില്‍, രജിത് മാത്യു, ബിപിന്‍ മണിമല, നിഷാദ് ഷെരീഫ്, ബാസ്റ്റിന്‍ ജോര്‍ജ്, ഷാജി മഠത്തില്‍, ബോബി ജോര്‍ജ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. മറുപടി പ്രസംഗത്തില്‍ പ്രവാസ ജീവിതത്തിലെ സംഭവങ്ങള്‍ ബാബു നായര്‍ പങ്കുവെച്ചു. ജനറല്‍ സെക്രട്ടറി നൗഫല്‍ വി.എം സ്വാഗതവും സികെ അഷ്‌റഫ് നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.