
റിയാദ്: ആലപ്പുഴ ജില്ലയില്‍ നിന്നു റിയാദില്‍ പ്രവാസികളായ മുസ്‌ലിം ലീഗ് പ്രവര്‍ത്തകരുടെയും അനുഭാവികളുടെയും യോഗം ചേരുന്നു. ജൂണ്‍ 20 വെളളി ഉച്ചക്ക് 1ന് ബത്ഹ കെഎംസിസി സെന്‍ട്രല്‍ കമ്മറ്റി ഓഫീസിലാണ് യോഗം. കെഎംസിസി ആലപ്പുഴ ജില്ല കമ്മറ്റി രൂപീകരിക്കുകയാണ് ലക്ഷ്യമെന്നും പ്രവര്‍ത്തക കണ്‍വന്‍ഷന്‍ ചേരുമെന്നും സംഘാടകന്‍ പികെ ഷാജി പറഞ്ഞു. ആലപ്പുഴയില്‍ നിന്നുളളവരെ ഏകോപിപ്പിച്ചു സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ രംഗത്തു സജീവമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

സെന്‍ട്രല്‍ കമ്മറ്റി പ്രസിഡന്റ് സിപി മുസ്തഫ, ഷാഫി തുവ്വൂര്‍ തുടങ്ങിയ കെഎംസിസി നേതാക്കള്‍ യോഗത്തില്‍ പങ്കെടുക്കും. റിയാദിലുളള മുസ്‌ലിം ലീഗ് അനുഭാവികള്‍ കണ്‍വന്‍ഷനില്‍ പങ്കെടുക്കുന്നതിന് 0500105228 നമ്പരില്‍ ബന്ധപ്പെടണമെന്നും സംഘാടകര്‍ അറിയിച്ചു.

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.