Sauditimesonline

hotha kmcc
ഹോത്തയില്‍ കെഎംസിസി സൗഹൃദ ഇഫ്താര്‍

‘കേളി ദിനം’ ലോഗോ പ്രകാശനം

റിയാദ്: കേളി കലാ സാംസ്‌കാരിക വേദിയുടെ 23-ാം വാര്‍ഷികാഘോഷം ‘കേളി ദിനം 2024’ന്റെ ലോഗോ പ്രകാശനം ചെയ്തു. സുലൈയിലെ അല്‍ മുത്തവ പാര്‍ക്ക് സ്‌റ്റേഡിയത്തില്‍ നടന്ന പരിപാടില്‍ രക്ഷാധികാരി സെക്രട്ടറി കെപിഎം സാദിഖ് പ്രകാശനം നിര്‍വഹിച്ചു.

കേളി ദിന സംഘാടക സമിതി വൈസ് ചെയര്‍മാന്‍ റഫീഖ് പാലത്ത് അദ്ധ്യക്ഷത വഹിച്ചു. കേന്ദ്ര രക്ഷാധികാരി സമിതി അംഗം സുബ്രഹ്മണ്യന്‍, സെക്രട്ടറി സുരേഷ് കണ്ണപുരം, പ്രസിഡന്റ് സെബിന്‍ ഇഖ്ബാല്‍, ട്രഷറര്‍ ജോസഫ് ഷാജി, കുടുംബവേദി സെക്രട്ടറി സീബ കൂവോട് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

പൊതു സമൂഹത്തില്‍ നിന്നു ക്ഷണിച്ച ലോഗോയില്‍ നിന്ന് റിയാദിലെ മലാസില്‍ നിന്നുള്ള ലത്തീഫ് ഡിസൈന്‍ ചെയ്ത ലോഗോയാണ് ജൂറി തെരഞ്ഞെടുത്തത്. സംഘാടക സമിതി കണ്‍വീനര്‍ മധു ബാലുശ്ശേരി സ്വാഗതവും സാമ്പത്തിക കണ്‍വീനര്‍ സെന്‍ ആന്റണി നന്ദിയും പറഞ്ഞു.

കേളി ദിനം ജനുവരി 26ന് നടക്കും. രാവിലെ ഒന്‍പത് മുതല്‍ ആരംഭിക്കുന്ന കേളി അംഗങ്ങളുടെയും കുട്ടികളുടെയും കലാപരിപാടികള്‍ക്ക് ശേഷം പൊതു സമൂഹത്തിനായി വിസ്മയ കാഴ്ചകളാണ് ഒരുക്കുന്നത്. ഈ വര്‍ഷം വേറിട്ട പരിപാടികളാണ് അണിയറയില്‍ ഒരുങ്ങികൊണ്ടിരിക്കുന്നതെന്നും സംഘാടകര്‍ പറഞ്ഞു.

 

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top