Sauditimesonline

TEMPERATURE
സൗദിയില്‍ മധ്യാഹ്ന വിശ്രമ നിയമം അവസാനിച്ചു

കേളി ഫുട്‌ബോള്‍ സെമി ഫൈനല്‍ ഡിസം. 22ന്

റിയാദ്: കുദു കേളി പത്താമത് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റിന്റെ ഗ്രൂപ്പ് മത്സരങ്ങള്‍ അവസാനിച്ചു. ഏഴാം വാരത്തിലെ അവസാന ഗ്രൂപ്പ് മത്സരങ്ങളില്‍ ബഞ്ച് മാര്‍ക്ക് ടെക്‌നോളജി റോയല്‍ ഫോക്കസ് ലൈന്‍ എഫ്‌സി ദറൂബ് മെഡിസിന്‍സ് ആന്റ് അറഫാ ഗോള്‍ഡ് കൊണ്ടോട്ടി റിയല്‍ കേരള എഫ്‌സിയുമായും മലബാര്‍ റെസ്‌റ്റോറന്റ് സുലൈ എഫ്‌സി ഫ്യൂച്ചര്‍ മൊബിലിറ്റി യൂത്ത് ഇന്ത്യ എഫ്‌സിയുമായും ഏറ്റുമുട്ടി.

ആദ്യ മത്സരത്തില്‍ റിയല്‍ കേരള എഫ്‌സി എതിരില്ലാത്ത ഒരു ഗോളിന് റോയല്‍ ഫോക്കസ് ലൈന്‍ എഫ്‌സിയെ പരാജയപ്പെടുത്തി. കളിയുടെ പതിനാലാം മിനുട്ടില്‍ ഒന്‍പതാം നമ്പര്‍ താരം ശിവദാസന്‍ റിയല്‍ കേരളക്ക് വേണ്ടി ഗോള്‍ നേടി. ഇതോടെ ആറ് പോയിന്റ് നേടി ഗ്രൂപ്പ് ചാമ്പ്യന്മാരായി റിയല്‍ കേരള സെമിയില്‍ പ്രവേശിച്ചു.

കളിയുടെ അമ്പത്തി ആറാം മിനുട്ടില്‍ ഫൗള്‍ ചെയ്തതിനെ തുടര്‍ന്ന് റിയല്‍ കേരളയുടെ നാലാം നമ്പര്‍ താരം ഫാസിലിന് ചുവപ്പ് കാര്‍ഡ് കിട്ടി പുറത്ത് പോകേണ്ടിവന്നു. മികച്ച കളിക്കാരനായി റിയല്‍ കേരളയുടെ ശിവദാസനെ തിരഞ്ഞെടുത്തു.

ആദ്യകളിയില്‍ കേളി കേന്ദ്ര കമ്മറ്റി അംഗം സുരേഷ് ലാല്‍, സ്‌പോട്‌സ് കമ്മറ്റി അംഗങ്ങളായ മുജീബ് മമ്പാട്, ഷമീം, ടൂര്‍ണമെന്റ് മെഡിക്കല്‍ കോഡിനേറ്റര്‍ അനില്‍ അറക്കല്‍ എന്നിവര്‍ കളിക്കാരുമായി പരിചയപെട്ടു.

സുലൈ എഫ്‌സി, യൂത്ത് ഇന്ത്യ എഫ്‌സിയുമായി ഏറ്റു മുട്ടിയ രണ്ടാം മത്സരത്തില്‍ ഇരു ടീമുകളും ഓരോ ഗോളുകള്‍ വീതം നേടി സമനിലയില്‍ പിരിഞ്ഞു . കളിയുടെ പതിനൊന്നാം മിനുട്ടില്‍ പന്ത്രണ്ടാം നമ്പര്‍ താരം നുഫൈല്‍ യൂത്ത് ഇന്ത്യക്ക് വേണ്ടി ഗോള്‍ നേടിയപ്പോള്‍ എക്‌സ്ട്രാ ടൈമില്‍ ഏഴാം നമ്പര്‍ താരം ഹാഷിഫ് സുലൈ എഫ്‌സിക്ക് വേണ്ടി ഗോള്‍ മടക്കി. മുപ്പത്തി ഒന്‍പതാം മിനുട്ടില്‍ ഫൗള്‍ ചെയ്തതിനെ തുടര്‍ന്ന് യൂത്ത് ഇന്ത്യന്‍ താരം ഒന്‍പതാം നമ്പര്‍ റിംഷാദ് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്ത് പോയി. മികച്ച കളിക്കാരനായി സുലൈ എഫ്‌സിയുടെ ഹാഷിഫിനെ തിരഞ്ഞെടുത്തു.

കേളി ജോയിന്റ് ട്രഷറര്‍ സുനില്‍ സുകുമാരന്‍, സംഘാടക സമിതി സാമ്പത്തിക കമ്മറ്റി ജോയിന്റ് കണ്‍വീനര്‍ മോഹന്‍ ദാസ്, കമ്മറ്റി അംഗങ്ങളായ റഫീഖ് പാലത്ത്, സുകേഷ് കുമാര്‍, ടെക്‌നിക്കല്‍ കമ്മറ്റി അംഗം ഇംതിയാസ്, സ്‌പോര്‍ട്‌സ് കമ്മറ്റി അംഗങ്ങളായ സുജിത്ത്, പക്രുദീന്‍ എന്നിവര്‍ കളിക്കാരുമായി പരിചയ പെട്ടു. മികച്ച കളിക്കാര്‍ക്ക് ഐബിടെക് നല്‍കുന്ന പുരസ്‌കാരം നാസര്‍ മൂച്ചിക്കാടന്‍ കൈമാറി.

22ന് നടക്കുന്ന സെമിഫൈനല്‍ മത്സരങ്ങളില്‍ ‘എ’ ഗ്രൂപ്പ് ചാമ്പ്യന്മാരായ റെയിന്‍ബോ എഫ്‌സി ബി ഗ്രൂപ്പ് റണ്ണറപ്പായ അസീസിയ സോക്കര്‍ എഫ്‌സിയുമായും ‘ബി’ ഗ്രൂപ്പ് ചാമ്പ്യന്മാരായ റിയല്‍ കേരള എഫ്‌സി എ ഗ്രൂപ്പ് റണ്ണറപ്പായ ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി വാഴക്കാടുമായും ഏറ്റുമുട്ടും. ഡിസംബര്‍ 29നാണ് ഫൈനല്‍ മത്സരം.

 

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top