Sauditimesonline

BOOK FAIR
അറിവിന്റെ ജാലകം അടയ്ക്കില്ല; അടുത്ത പുസ്തകോത്സവത്തിനൊരുങ്ങി പ്രസാധകര്‍ മടങ്ങി

‘കിയ’ വിദ്യാഭ്യാസ പുരസ്‌കാരം വിതരണം റിയാദില്‍ ചെയ്തു


റിയാദ്: കേളി കലാസാംസ്‌കാരിക വേദി വിദ്യാഭ്യാസ പുരസ്‌കാരം വിതരം ചെയ്തു. പത്ത്, പ്ലസ് ടു ക്ലാസുകളില്‍ മികച്ച വിജയം നേടിയ കേളി കുടുംബാംഗങ്ങളുടെ മക്കള്‍ക്ക ാണ് ‘കേളി എജ്യൂക്കേഷണല്‍ ഇന്‍സ്പരേഷന്‍ അവാര്‍ഡ്’ (കിയ) സമ്മാനിച്ചത്. കേരളത്തിലെ എല്ലാ ജില്ലകളിലും പുരസ്‌കാര ം വിതരണണ ചെയ്യും. ഇതിന്റെ വിതരണോദ്ഘാടനമാണ് റിയാദില്‍ നടന്നത്. പ്രശംസാ ഫലകം, ക്യാഷ് പ്രൈസ് എന്നിവയാണ് വിതരണം ചെയ്തത്.

മലാസ് ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ സംഘടിപ്പിച്ച പുരസ്‌കാര വിതരണ ചടങ്ങില്‍ കേളി പ്രസിഡന്റ് സെബിന്‍ ഇഖ്ബാല്‍ അധ്യക്ഷത വഹിച്ചു. കേന്ദ്ര കമ്മറ്റി അംഗവും റോദ ഏരിയ രക്ഷധികാരി ആക്ടിങ് സെക്രട്ടറിയുമായ സതീഷ് വളവില്‍ ആമുഖ പ്രഭാഷണം നടത്തി. കേളി കേന്ദ്ര രക്ഷാധികാരി സെക്രട്ടറി കെപിഎം സാദിഖ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. കിംഗ് സൗദ് മെഡിക്കല്‍ സിറ്റിയിലെ ഇ.എന്‍.ടി. സ്‌പെഷ്യലിസ്റ്റും അസ്സോസിയേറ്റ് കണ്‍സല്‍ട്ടന്റുമായ ഡോ. ജോസ് ക്ലീറ്റസ് മുഖ്യ പ്രഭാഷണം നടത്തി. തുടര്‍ വിദ്യാഭ്യാസത്തിനായി നാട്ടില്‍ തനിച്ചു കഴിയേണ്ടി വരുന്ന വിദ്യാര്‍ത്ഥികള്‍ ലക്ഷ്യബോധം കൈവിടാതെ പഠന കാര്യങ്ങള്‍ക്കൊപ്പം സാമൂഹിക ഇടപെടല്‍ നടത്തുന്നതില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണമെന്ന് അദ്ദേഹം പറഞ്ഞു.

കേളി ജോയിന്റ് ട്രഷററും കിയ കോഡിനേറ്ററുമായ സുനില്‍ സുകുമാരന്‍ പുരസ്‌കാര ജേതാക്കളുടെ പട്ടിക അവതരിപ്പിച്ചു. റിയാദിലെ വിദ്യാലയങ്ങളില്‍ നിന്നു അര്‍ഹരായ 20 വിദ്യാര്‍ത്ഥികള്‍ക്കാണ് ഉദ്ഘാടന ചടങ്ങില്‍ പുരസ്‌കാരം വിതരണം. പത്താം ക്ലാസ് വിഭാഗത്തില്‍ 129, പ്ലസ് ടു വിഭാഗത്തില്‍ 99 എന്നിങ്ങനെ 228 കുട്ടികള്‍ ഈ അധ്യയനവര്‍ഷം പുരസ്‌കാരത്തിന് അര്‍ഹരായി. ആലപ്പുഴ 9, എറണാകുളം 7, കണ്ണൂര്‍ 25, കാസര്‍കോട് 3, കൊല്ലം28, കോട്ടയം 3, കോഴിക്കോട് 22, തിരുവനന്തപുരം 31, തൃശ്ശൂര്‍ 10, പത്തനംതിട്ട 4, പാലക്കാട് 20, മലപ്പുറം 44, വയനാട് 2 എന്നിങ്ങനെ പുരസ്‌കാരത്തിന് അര്‍ഹരായ കുട്ടികള്‍ക്ക് ജില്ലാതലങ്ങളിലും മേഖലാ തലങ്ങളിലുമായി കേരള പ്രവാസി സംഘത്തിന്റെ സഹകരണത്തോടെ വരും ദിവസങ്ങളില്‍ നാട്ടില്‍ വിതരണം ചെയ്യും.

റിയാദില്‍ അര്‍ഹരായ അഭയ്‌ദേവ്, മീര ആവുഞ്ഞി കാട്ടുപറമ്പില്‍, ശ്രീലക്ഷ്മി മധുസൂദനന്‍, ഉപാസന മനോജ്, സൂസന്‍ മേരീ സാജന്‍, യാര ജുഹാന, മേധാ മിലേഷ്, അസ്‌ന അജീഷ്, ഗോപിക രാജഗോപാല്‍, റിസാല്‍ എം, യദുകൃഷ്ണ എന്‍.എന്‍, സന നസ്രീന്‍, മുഹമ്മദ് നിഹാന്‍ പി.എച്ച്, ഗോഡ് വിന്‍ പൗലോസ്, ഫാത്തിമ നൗറിന്‍, നേഹ പുഷ്പരാജ്, വിഷ്ണു പ്രിയ ജാമോള്‍, അവന്തിക അറയ്ക്കല്‍, അനാമിക അറയ്ക്കല്‍ എന്നീ വിദ്യാര്‍ത്ഥികള്‍ക്ക്, കേന്ദ്ര രക്ഷധികാരി സമിതി അംഗങ്ങളായ ജോസഫ് ഷാജി, ഗീവര്‍ഗ്ഗീസ്, സുരേന്ദ്രന്‍ കൂട്ടായ്, ചന്ദ്രന്‍ തെരുവത്ത്, പ്രഭാകരന്‍ കണ്ടോന്താര്‍, ടി.ആര്‍ സുബ്രഹ്മണ്യന്‍, ഷമീര്‍ കുന്നുമ്മല്‍, കേളി പ്രസിഡന്റ് സെബിന്‍ ഇഖ്ബാല്‍, സെക്രട്ടറി സുരേഷ് കണ്ണപുരം, സെക്രട്ടറിയേറ്റ് അംഗങ്ങളായ സുനില്‍ സുകുമാരന്‍, രജീഷ് പിണറായി, സുനില്‍ കുമാര്‍, കാഹിം ചേളാരി, കേന്ദ്ര കമ്മറ്റി അംഗങ്ങളായ റഫീഖ് ചാലിയം, ബിജു തായമ്പത്ത്, സജിത്ത് കെ.പി, ഹുസൈന്‍ മണക്കാട്, ജാഫര്‍ ഖാന്‍, സജീവ്, സതീഷ് കുമാര്‍ വളവില്‍, ബിജി തോമസ്, ലിപിന്‍ പശുപതി, ഷാജി റസാഖ്, നൗഫല്‍, രാമകൃഷ്ണന്‍ എന്നിവര്‍ പുരസ്‌കാരവും ക്യാഷ് അവാര്‍ഡും വിതരണം ചെയ്തു. കുടുംബവേദി പ്രസിഡന്റ് പ്രിയ വിനോദ്, സെക്രട്ടറി സീബ കൂവോട്, ട്രഷറര്‍ ശ്രീഷ സുകേഷ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. പുരസ്‌കാരവിജയികളായ കുട്ടികള്‍ അവരുടെ സന്തോഷവും ഭാവി പരിപാടികളും പങ്കുവെച്ചു. സെക്രട്ടറി സുരേഷ് കണ്ണപുരം സ്വാഗതവും ജോയിന്റ് സെക്രട്ടറി സുനില്‍ കുമാര്‍ നന്ദിയും പറഞ്ഞു.

 

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top