Sauditimesonline

raheem and mother
റഹീമിന്റെ മോചനം വൈകും: ജാമ്യാപേക്ഷ തളളി; പത്താം തവണയും കേസ് മാറ്റി

യോഗ ദിനം ആഘോഷിച്ച് റിയാദ് ഇന്ത്യന്‍ എംബസി

റിയാദ്: ഏറ്റവും മികച്ച ജീവിത രീതിയാണ് യോഗ പരിശീലിക്കുന്നതിലൂടെ കൈവരിക്കാന്‍ കഴിയുന്നതെന്ന് ഇന്ത്യന്‍ അംബാസഡര്‍ ഡോ. സുഹൈല്‍ അജാസ് ഖാന്‍. ശാരീരികവും മാനസികവുമായ സൗഖ്യത്തിന് പുറമെ മനുഷ്യത്വമുളള മനുഷ്യനെ സൃഷ്ടിക്കാന്‍ യോഗക്കു കഴിയുമെന്നും അംബാസഡര്‍ പറഞ്ഞു. റിയാദ് അല്‍ മാദി പാര്‍ക്കില്‍ നടന്ന 9-ാമത് അന്താരാഷ്ട്ര യോഗ ദിനാഘോഷങ്ങളില്‍ വേദിയില്‍ സംസാരിക്കുകയായിരുന്നു അംബാസഡര്‍.

‘യോഗ ഫോര്‍ വസുദൈവ കുടുംബകം’ എന്ന പ്രമേയത്തില്‍ നടക്കുന്ന ആസാദി കാ അമൃത് മഹോത്സവ് ആഘോഷങ്ങളുടെ ഭാഗമായി റിയാദിലെ ഇന്ത്യന്‍ എംബസിയുടെ നേതൃത്വത്തിലായിരുന്നു ആഘോഷ പരിപാടികള്‍. ലോകമെമ്പാടും നടന്നുകൊണ്ടിരിക്കുന്ന അന്താരാഷ്ട്ര യോഗ ആഘോഷങ്ങളുടെ ഭാഗമായി ഇന്ത്യാ ഗവണ്‍മെന്റി െസംരംഭങ്ങളായ ‘ആര്‍ട്ടിക് മുതല്‍ അന്റാര്‍ട്ടിക്ക് വരെ’, ‘ഓഷ്യന്‍ റിംഗ് ഓഫ് യോഗ’ എന്നിവ സംബന്ധിച്ചും അംബാസഡര്‍ വിശദീകരിച്ചു.

എസ് വ്യാസ യൂണിവേഴ്‌സിറ്റി ചാന്‍സലര്‍ പത്മശ്രീ ഗുരുജി ഡോ. എച്ച്.ആര്‍. നാഗേന്ദ്ര, എസ് വ്യാസ യൂനിവേഴ്‌സിറ്റി പ്രോ വൈസ് ചാന്‍സലറും യൂണിവേഴ്‌സിറ്റി ഡയറക്ടറുമായ ഡോ.ഡോ. മഞ്ജുനാഥ് ശര്‍മ്മ എന്നിവര്‍ മുഖ്യാതിഥികളായിരുന്നു.

യോഗാ പ്രാര്‍ത്ഥനയോടെ പ്രാണായാമം, ധ്യാനം തുടങ്ങിയ യോഗ പ്രദര്‍ശനം ആരംഭിച്ചു. വൈദേഹി നൃര്‍ത്ത വിദ്യാലയം, ചിലങ്ക ഡാന്‍സ് അക്കാദമി എന്നിവിടങ്ങളിലെ വിദ്യാര്‍ഥികള്‍ യോഗ പ്രമേയമാക്കിയ നൃത്തപരിപാടികളും അവതരിപ്പിച്ചു.

ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥര്‍, കുടുംബാംഗങ്ങള്‍, ഇന്ത്യന്‍ പ്രവാസി സമൂഹം, സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍, സൗദിയിലെ വിവിധ സ്‌കൂളുകളില്‍ നിന്നുള്ള അധ്യാപകര്‍, സൗദി പൗരപ്രമുഖര്‍, വിവിധ രാജ്യങ്ങളില്‍ നിന്നു ക്ഷണിക്കപ്പെട്ട അതിഥികള്‍ എന്നിവര്‍ പങ്കെടുത്തു.

സ്‌പോണ്‍സര്‍മാര്‍, നൃത്ത സംഘങ്ങള്‍, യോഗ പരിശീലകര്‍, മെഡിക്കല്‍ സപ്പോര്‍ട്ട് ടീം എന്നിവര്‍ക്ക് ഇന്ത്യന്‍ അംബാസഡര്‍ ഡോ. സുഹൈല്‍ അജാസ് ഖാനും ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ എന്‍. രാം പ്രസാദും ഉപഹാരം വിതരണം ചെയ്തു.

 

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top