സര്‍ഗ വിസ്മയത്തിന് വേദിയൊരുക്കി ‘ബാലകേരളം’

റിയാദ്: കുരുന്നുകളുടെ കലാപ്രകടനങ്ങളും സര്‍ഗ പ്രതിഭയും മാറ്റുരച്ച ബാല കേരളം ശ്രദ്ധേയമായി. മലപ്പുറം മണ്ഡലം കെ.എം.സി.സി എസ്‌പെരാന്‍സ-2023 ക്യാമ്പയിന്റെ ഭാഗമായാണ് പരിപാടി ഒരുക്കിയത്. എം.എസ്.എഫ് സംസ്ഥാന കമ്മിറ്റി നടപ്പിലാക്കിയ ബാല കേരളം വര്‍ണോത്സവം പരിപാടിയുടെ മാതൃകയില്‍ ബത്‌സ ലുഹ ഓഡിറ്റോറിയത്തിലായിരുന്നു പരിപാടി.

എല്‍.കെ.ജി മുതല്‍ ഹൈസ്‌കൂള്‍ വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ക്രയോണ്‍സ് കളറിങ്, പെന്‍സില്‍ ഡ്രോയിങ്, മ്യൂസികല്‍ ചെയര്‍ തുടങ്ങി വിവിധ മത്സരങ്ങളും ഇശല്‍ സന്ധ്യയും അരങ്ങേറി.

പരിപാടികള്‍ക്ക് മണ്ഡലം കെ.എം.സി.സി പ്രസിഡന്റ് ബഷീര്‍ ഇരുമ്പുഴി, സെക്രട്ടറി സി.കെ അബ്ദുറഹ്മാന്‍, ഭാരവാഹികളായ പി.സി മജീദ്, ഷാഫി മാസ്റ്റര്‍ ചിറ്റത്തുപാറ, യൂനുസ് നാണത്ത്, യൂനുസ് കൈതക്കോടന്‍, ശുകൂര്‍ വടക്കേമണ്ണ, മുസമ്മില്‍ കാളമ്പാടി, ജലീല്‍ പുല്‍പറ്റ എന്നിവര്‍ നേതൃത്വം നല്‍കി.

സമാപന ചടങ്ങില്‍ ജില്ല കെ.എം.സി.സി പ്രസിഡന്റ് മുഹമ്മദ് വേങ്ങര, ജനറല്‍ സെക്രട്ടറി അസീസ് വെങ്കിട്ട, കെ.എം.സി.സി നേതാക്കളായ ഷുഹൈബ് പനങ്ങാങ്ങര, ഷൗക്കത്ത് കടമ്പോട്ട്, റഫീഖ് മഞ്ചേരി, മുനീര്‍ വാഴക്കാട്, ശരീഫ് അരീക്കോട്, സിദ്ദീഖ് കൊനാരി, അഷ്‌റഫ് കല്‍പകഞ്ചേരി, ഫൈസല്‍ തോട്ടത്തില്‍, നാസര്‍ ഉമ്മാട്ട്, താജുദീന്‍, മൊയ്ദീന്‍ കുട്ടി സി.കെ, സാജ് മന്‍സൂര്‍, സമദ് മച്ചിങ്ങല്‍, മുനീര്‍ കമ്പര്‍, സാജിദ് പറമ്പന്‍, സൈദലവി പെരിങ്ങോട്ടുപുലം, ഇല്യാസ് കിളിയമണ്ണില്‍, ഷജീര്‍ ചോലശ്ശേരി എന്നിവര്‍ പങ്കെടുത്തു.

 

Leave a Reply