Sauditimesonline

SaudiTimes
targer
റിയാദ് എഡ്യൂ എക്‌സ്‌പോ സെപ്തം. 13ന്; ഡോ. ആനന്ദ് പ്രഭു പങ്കെടുക്കും

നഴ്‌സുമാര്‍ക്ക് യുകെയില്‍ അവസരം; നോര്‍ക്ക ‘ടാലന്റ് മോബിലിറ്റി ഡ്രൈവ്’

തിരുവനന്തപുരം: നഴ്‌സുമാര്‍ക്ക് യു.കെ യില്‍ തൊഴിലവസരങ്ങള്‍ക്കായി നോര്‍ക്ക റൂട്ട്‌സ് സംഘടിപ്പിക്കുന്ന ‘ടാലന്റ് മോബിലിറ്റി ഡ്രൈവ്’ പുരോഗമിക്കുന്നു. യു. കെ യിലെ പ്രമുഖ എന്‍എച്എസ് ട്രസ്റ്റുമായി സഹകരിച്ചാണ് പരിപാടി ഒരുക്കിയിട്ടുളളത്. യു.കെ യിലേയ്ക്കുളള നഴ്‌സിങ് ഒഴിവുകളിലേയ്ക്ക് അഭിമുഖങ്ങള്‍ ഉടന്‍ നടക്കും. അതിന് മുന്നോടിയായാണ് ടാലന്റ് മൊബിലിറ്റ് ഡ്രൈവ്. യു.കെ യിലെ തൊഴില്‍ ദാതാക്കളുമായി ഓണ്‍ലൈന്‍ വഴിയാണ് അഭിമുഖത്തിന് അവസരം ഒരുക്കുന്നത്.

താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ uknhs.norka@kerala.gov.in എന്ന ഇമെയില്‍ വിലാസത്തില്‍ ബയോഡാറ്റ, OET / IELTS സ്‌കോര്‍ , നഴ്‌സിംഗ് ബിരുദം /ഡിപ്ലോമ എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, അക്കാദമിക് ട്രാന്‍സ്‌ക്രിപ്ട്, നഴ്‌സിംഗ് രജിസ്‌ട്രേഷന്‍, എന്നിവ സഹിതം അപേക്ഷിക്കണം.

ഷോര്‍ട്ട് ലിസ്റ്റ് ചെയ്യുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ അഭിമുഖം ജൂണ്‍ 21, 28, 30 തീയതികളില്‍ നടക്കും. നഴ്‌സിങ്ങില്‍ ബിരുദമോ ഡിപ്ലോമയോ വിദ്യാഭ്യാസ യോഗ്യതയും, ഇംഗ്ലീഷ് ഭാഷ പ്രാവീണ്യം വ്യക്തമാക്കുന്ന സ്‌കോറും നേടിയ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം.

IELTSന് സ്പീകിംഗ്, ലിസ്റ്റണിങ്, റീഡിങ് എന്നീ സെക്ഷനുകളില്‍ 7, റൈറ്റിംഗ് 6.5 എന്നീ ഗ്രേഗുകള്‍ ഉണ്ടാകണം. OET നേടിയവരാണെങ്കില്‍ സ്പീകിംഗ്, ലിസ്റ്റണിങ്, റീഡിങ് എന്നീ വിഭാഗങ്ങളില്‍ ബി ഗ്രേഡും റൈറ്റിംഗില്‍ സി+ ഗ്രേഡ് എന്നിവ അനിവാര്യമാണ്.

ജനറല്‍ മെഡിക്കല്‍ ആന്റ് സര്‍ജിക്കല്‍ നഴ്‌സ് തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ ബി.എസ്. സി കഴിഞ്ഞ് 3 വര്‍ഷം കഴിഞ്ഞവര്‍ ചുരുങ്ങിയത് ഒരു വര്‍ഷം പ്രവൃത്തി പരിചയം വേണം. തീയറ്റര്‍ നഴ്‌സ് തസ്തികയിലേക്ക് ബി എസ് സി കഴിഞ്ഞ് 2 വര്‍ഷം കഴിഞ്ഞവര്‍ ചുരുങ്ങിയത് ഒരു വര്‍ഷം പ്രവൃത്തി പരിചയവും അനിവാര്യമാണ്. മെന്റല്‍ ഹെല്‍ത്ത് നഴ്‌സ് തസ്തികയിലേയ്ക്ക് അപേക്ഷിക്കുന്നവര്‍ രജിസ്‌ട്രേഷന്‍ കഴിഞ്ഞു സൈക്യാട്രി വാര്‍ഡില്‍ കുറഞ്ഞത് 6 മാസം പ്രവൃത്തി പരിചയം നേടിയവരാ
വണം.

കൂടുതല്‍ വിവരങ്ങള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939ലും ഇന്ത്യക്കു പുറത്തുളളവര്‍ +918802 012 345 നമ്പരില്‍ മിസ്സ്ഡ് കോള്‍ സര്‍വ്വീസ് പ്രയോജനപ്പെടുത്തി ബന്ധപ്പെടാം. www.norkaroots.org വെബ് സൈറ്റിലും വിശദാംശങ്ങള്‍ ലഭ്യമാണ്.

 

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top