റിയാദ്: പ്രവാസം അവസാനിപ്പിച്ചു നാട്ടിലേക്കു മടങ്ങുന്ന കേളി അസീസിയ യൂണിറ്റ് അംഗം ഹുസൈന്‍ വെള്ളമുണ്ടയ്ക്ക് സഹപ്രവര്‍ത്തകര്‍ യാത്രയയപ്പു നല്‍കി. അസീസിയ മാര്‍ക്കറ്റിലെ ബിന്‍ കമ്മീസ്, ഫൗദീജ് എന്നീ സ്ഥാനങ്ങളില്‍ ഇരുപത് വര്‍ഷക്കാലം അക്കൗണ്ടന്റായിരുന്നു. രണ്ടായിരത്തി എട്ടില്‍ കേളിയില്‍ അംഗമായ ഹുസൈന്‍ വെള്ളമുണ്ട അസീസിയ യൂണിറ്റിന്റെ സജീവ പ്രവര്‍ത്തകനാണ്. മലപ്പുറം നിലമ്പൂര്‍ സ്വദേശിയാണ്.
അസീസിയ യൂണിറ്റ് പ്രസിഡന്റ് അജിത്തിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യാത്രയയപ്പ് ചടങ്ങില്‍ സെക്രട്ടറി സുധീര്‍ പോരേടം സ്വാഗതം പറഞ്ഞു. അസീസിയ ഏരിയ രക്ഷാധികാരി സെക്രട്ടറി ഹസ്സന്‍ പുന്നയൂര്‍, ഏരിയ സെക്രട്ടറി റഫീഖ് ചാലിയം, ഏരിയ പ്രസിഡന്റ് ഷാജി റസാഖ്, ഏരിയ ട്രഷറര്‍ ലജീഷ് നരിക്കോട്, ഏരിയ ജോയിന്റ് സെക്രട്ടറി സുഭാഷ്, ഏരിയ വൈസ് പ്രസിഡന്റുമാരായ അലി പട്ടാമ്പി, സൂരജ്, ഏരിയ കമ്മിറ്റി അംഗങ്ങളായ സജ്ജാദ്, ശംസുദ്ധീന്‍, അസീസിയ യൂണിറ്റ് അംഗങ്ങളായ ഇസ്മായില്‍, റാഷിദ് എന്നിവര്‍ ആശംസ അറിയിച്ചു സംസാരിച്ചു.
സുധീര്‍ പോരേടം അസീസിയ യൂണിറ്റിന്റെ ഉപഹാരം ഹുസൈന്‍ വെള്ളമുണ്ടയ്ക്ക് സമ്മാനിച്ചു. യാത്രയയപ്പ് ചടങ്ങിന് ഹുസൈന്‍ വെള്ളമുണ്ട നന്ദി അറിയിച്ചു സംസാരിച്ചു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.