Sauditimesonline

mythri
'മൈത്രി കാരുണ്യ ഹസ്തം' അര്‍ബുദ രോഗികള്‍ക്ക് സാമ്പത്തിക സഹായം

സാംസ്‌കാരിക പരിപാടികളോടെ ഡബ്‌ളിയു എം എഫ് ആഗോള സംഗമം സമാപിച്ചു

ബാങ്കോക്ക്: വര്‍ണാഭമായ ആഘോഷ പരിപാടികളോടെ വേള്‍ഡ് മലയാളി ഫെഡറേഷന്‍ ദ്വിദിന സമ്മേളനം തായ്‌ലന്റിലെബാങ്കോക്കില്‍ സമാപിച്ചു. സാംസ്‌കാരിക സമ്മേളനത്തില്‍ ചെയര്‍മാന്‍ ഡോ. പ്രിന്‍സ് പള്ളിക്കുന്നേല്‍ അദ്ധ്യക്ഷത വഹിച്ചു. തായ്‌ലാന്‍ഡ് ഇന്ത്യന്‍ കോണ്‍സുലേറ്റ് കൗണ്‍സിലര്‍ ഡിപി സിങ് സമ്മേളനം ഉദ്ഘാടനം ചെയ്തു.

മോന്‍സ് ജോസഫ് എംഎല്‍എ, റോജി എം ജോണ്‍ എംഎല്‍എ, പാണക്കാട് സയ്യിദ് മുനവറലി ശിഹാബ് തങ്ങള്‍, ഡോ. ഫാത്തിമ അസ്ല, ഡോ. സിദ്ധീഖ് അഹമ്മദ്, മുരളി തുമ്മാരുകുടി, മുരുകന്‍ കാട്ടാക്കട, ഫോക്കാനാ പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫന്‍, സംഗീത സജിത്ത്, ടോമിന്‍ തച്ചങ്കരി, പോള്‍ തോമസ്, ഡോ. ജെ രത്‌നകുമാര്‍, സാജന്‍ വര്‍ഗീസ്, പൗലോസ് തേപ്പല, വര്‍ഗീസ് പെരുമ്പാവൂര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

പരിപാടിയില്‍ സൂര്യ കൃഷ്ണമൂര്‍ത്തിയെ വിശ്വകലാശ്രീ പുരസ്‌കാരം നല്‍കി ആദരിച്ചു. ഇസാഫ് ബാങ്ക് എംഡി പോള്‍ തോമസ് (സുസ്ഥിരത പുരസ്‌കാരം), ടോമിന്‍ തച്ചങ്കരി (ക്രിയേറ്റീവ് എക്‌സലന്‍സ്), ഉമ്മര്‍ എംഡി, മലബാര്‍ ടി എം ടി (മാനവികതാ പുരസ്‌കാരം), ബൂഷന്‍സ് ജൂനിയര്‍ (ഇന്നോവറ്റീവ് എമെര്‍ജിങ് ബിസിനസ്) എന്നിവര്‍ക്ക് വിവിധ പുരസ്‌കാരവും സമ്മാനിച്ചു.

ഇറാം ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ സിദ്ദിഖ് അഹമ്മദ് ഡബ്‌ള്യുഎംഎഫിന്റെ സഹകരണത്തോടെ 5 വീടുകള്‍ നിര്‍മിച്ചു നല്‍കുമെന്ന് പ്രഖ്യാപിച്ചു. ഇസാഫ് ചെയര്‍മാന്‍ പോള്‍ തോമസ് സാമൂഹ്യ വികസനത്തിനും ക്ഷേമത്തിനുമുള്ള ഡബ്‌ള്യു എം എഫ് ന്റെ പദ്ധതികളില്‍ ഇസാഫിന്റെ സഹകരണം ഉറപ്പുവരുത്തുമെന്ന് അറിയിച്ചു. അടുത്ത രണ്ടു വര്‍ഷത്തെ കര്‍മ്മ പദ്ധതികള്‍ക്ക് തുടക്കം കുറിക്കുകയും ചെയ്തു. ഗ്ലോബല്‍ കണ്‍വെന്‍ഷനോടനുബന്ധിച്ചു തയാറാക്കിയ സുവനീര്‍ ‘സമന്വയം’ സയ്യിദ് മുനവറലി ശിഹാബ് തങ്ങള്‍ മലയാളം മിഷന്‍ ഡയറക്ടര്‍ മുരുകന്‍ കട്ടാക്കടക്കു നല്‍കി പ്രകാശനം ചെയ്തു. വേള്‍ഡ് മലയാളി ഫെഡറേഷന്‍ അര്‍ഹതപ്പെട്ട കുടുംബത്തിനു സൗജന്യമായി നിര്‍മ്മിച്ച് കൊടുക്കുന്ന വീടിന്റെ താക്കോല്‍ ദാനം ഗ്ലോബല്‍ ക്യാബിനറ്റ് കേരള സ്‌റ്റേറ്റ് കൗണ്‍സിലിനു കൈമാറി.

വോയിസ് ഓഫ് വുമണ്‍ ഫോര്‍ ദ പേരെന്റ്‌സ് ഓഫ് ചില്‍ഡ്രന്‍സ് വിത്ത് ഡിസബിലിറ്റീസ് എന്ന ആശയം മുന്‍നിര്‍ത്തി ആഗോള തലത്തില്‍ വിവിധ രാജ്യങ്ങളിലെ പ്രതിനിധികള്‍ പങ്കെടുത്ത വനിതാ വേദി, നൂറ് രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്ത ബിസിനസ് മീറ്റ്, നാലാമത് ദ്വിവത്സര ആഗോള കണ്‍വെന്‍ഷന്റെ ഭാഗമായി നടന്നു. മികച്ച സംഘടനാ പ്രവര്‍ത്തനം നടത്തിയ വിവിധ കൗണ്‍സിലുകള്‍ക്ക് പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. ആഫ്രിക്ക (മികച്ച റീജിയണല്‍ കൗണ്‍സില്‍), സൗദി അറേബ്യ (മികച്ച ദേശീയ കൗണ്‍സില്‍) കേരളം, ഫ്‌ലോറന്‍സ് (മികച്ച സ്‌റ്റേറ്റ് കൗണ്‍സില്‍), മിഡില്‍ ഈസ്റ്റ് കൗണ്‍സില്‍ (മികച്ച മെമ്പര്‍ഷിപ് ക്യാമ്പയിന്‍) എന്നീ കൗണ്‍സിലുകള്‍ക്ക് ആണ് പുരസ്!കാരങ്ങള്‍ നല്‍കിയത്.

ഡോ. പ്രിന്‍സ് പള്ളിക്കുന്നേല്‍ (ഫൗണ്ടര്‍ ചെയര്‍മന്‍ ഓസ്ട്രിയ), ഡോ. ജെ രത്‌നകുമാര്‍, ഗ്ലോബല്‍ ചെയര്‍മാന്‍, ഒമാന്‍, ശ്രീ. ഹരീഷ് നായര്‍ (ബെനിന്‍), ശ്രീ നിസാര്‍ ഏടത്തുമ്മീത്തല്‍ (ഹെയ്തി ), ശ്രീ. സുനില്‍. എസ്. എസ് (കുവൈറ്റ്), ശ്രീ. റെജിന്‍ ചാലപ്പുറം(ഇന്ത്യ) ശ്രീ.സ്റ്റാന്‍ലീ ജോസ് (സൗദി അറേബ്യ) എന്നിവര്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായി ചുമതലയേറ്റു. ഗ്ലോബല്‍ കണ്‍വെന്‍ഷന്റെ ഡയമണ്ട് സ്‌പോണ്‍സര്‍ ആഫ്രിക്കന്‍ സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖല ചോപീസും ഗോള്‍ഡ് സ്‌പോണ്‍സര്‍ ബഹ്‌റൈന്‍ ആസ്ഥാനമായ ചാന്ദ്‌നി ജൂവല്ലേഴ്‌സും ആയിരുന്നു. കണ്‍വെന്‍ഷന്‍ കണ്‍വീനര്‍ സജേഷ് ശശിധരന്‍ സ്വാഗതവും പ്രോഗ്രാം കോര്‍ഡിനേറ്റര്‍ സജിത്ത് ഗിരിജന്‍ കൃതജ്ഞതയും പറഞ്ഞു.

തുടര്‍ന്ന് രാജ് കലേഷ്, മാത്യു കുട്ടി, ജയശ്രീ പിന്നണി ഗായകരായ അതുല്‍ നറുകര,അരുണ്‍ ഗോപന്‍,അഞ്ജു ജോസ്, എന്നിവര്‍ പങ്കെടുത്ത വിവധ കലാ പരിപാടികളളോടെ രണ്ടു ദിവസം നീണ്ടു നിന്ന ഗ്ലോബല്‍ കണ്‍വെന്‍ഷന്‍ അവസാനിച്ചു

 

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top