Sauditimesonline

hotha kmcc
ഹോത്തയില്‍ കെഎംസിസി സൗഹൃദ ഇഫ്താര്‍

മങ്കട സിഎച് സെന്ററിന് ‘സ്‌നേഹ നിധി’

റിയാദ്: സാന്ത്വനസേവന രംഗത്ത് പുതിയ കാല്‍വെപ്പ് നടത്തുന്ന മങ്കട സിഎച് സെന്ററിന് റിയാദ് കെഎംസിസി മങ്കട മണ്ഡലം കമ്മിറ്റിയുടെ പിന്തുണ. റിയാദിലെ ബിസിനസ് രംഗത്തുളളവരില്‍ നിന്നും മണ്ഡലത്തിലെ പ്രവര്‍ത്തകരില്‍ നിന്നും ഒരു കോടി ഇരുപത് ലക്ഷം രൂപ സമാഹരിച്ച് ഫിസിയോ തെറാപ്പി സെന്റര്‍, മെഡിക്കല്‍ ലാബ്, മയ്യിത്ത് പരിപാലന കേന്ദ്രം, ലിഫ്റ്റ് നിര്‍മാണം തുടങ്ങിയ്ക്ക് സഹായം ചെയ്തു. തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്കായി ‘സ്‌നേഹ നിധി’ സ്വര്‍ണ്ണ സമ്പാദ്യ പദ്ധതി, ‘കാരുണ്യക്കരുതല്‍’ ധന സമാഹരണം എന്നിവ കെടി അബൂബക്കര്‍ വിശദീകരിച്ചു. മങ്കട സിഎച്ച് സെന്റര്‍ ഉദ്ഘാടനത്തിന്റെ ഭാഗമായി റിയാദ് മങ്കട മണ്ഡലം കെഎംസിസിയുടെ സ്‌നേഹ സംഗമത്തില്‍ സംസാരിക്കുകയായരുന്നു.

ബത്ഹ ഡി പാലസ് ഹാളില്‍ നടന്ന പരിപാടി കെഎംസിസി റിയാദ് മലപ്പുറം ജില്ലാ പ്രസിഡന്റ് ഷൗക്കത്ത് കടമ്പോട്ട് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് നജ്മുദ്ധീന്‍ മഞ്ഞളാംകുഴി അധ്യക്ഷത വഹിച്ചു. കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറി ഷാഫി മാസ്റ്റര്‍ തുവ്വൂര്‍ മുഖ്യ പ്രഭാഷണം നടത്തി. നാഷണല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് ഉസ്മാനലി പാലത്തിങ്ങല്‍, സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ഷുഹൈബ് പനങ്ങാങ്ങര, ജില്ലാ ജനറല്‍ സെക്രട്ടറി സഫീര്‍ പറവണ്ണ, ട്രഷറര്‍ മുനീര്‍ വാഴക്കാട്, ചെയര്‍മാന്‍ ഷാഫി ചിറ്റത്തുപാറ, ഓര്‍ഗനൈസിംഗ് സെക്രട്ടറി മുനീര്‍ മക്കാനി തുടങ്ങിയവര്‍ പ്രസംഗിച്ചു.

കെഎംസിസി നാഷണല്‍ കമ്മിറ്റിയുടെ സാമൂഹ്യ സുരക്ഷാ പദ്ധതിയില്‍ കൂടുതല്‍ അംഗങ്ങളെ ചേര്‍ത്ത പഞ്ചായത്ത് കമ്മിറ്റികളെയും സിഎച്ച് സെന്ററിന് കൂടുതല്‍ തുക സമാഹരിച്ച പഞ്ചായത്ത് കമ്മിറ്റികളെയും ചടങ്ങില്‍ ആദരിച്ചു.

റിയാദ് സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികളായ നാസര്‍ മാങ്കാവ്, ഷമീര്‍ പറമ്പത്ത്, റഫീഖ് മഞ്ചേരി, മലപ്പുറം ജില്ലാ കമ്മിറ്റി ഭാരവാഹികളായ മജീദ് മണ്ണാര്‍മല, സഫീര്‍ഖാന്‍ കരുവാരക്കുണ്ട്, നൗഫല്‍ താനൂര്‍, ഇസ്മായില്‍ താനൂര്‍, ഷബീറലി പള്ളിക്കല്‍, റഫീഖ് ചെറുമുക്ക്, അര്‍ഷദ് തങ്ങള്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. സൈദലവി ഫൈസി പ്രാര്‍ത്ഥന നിര്‍വഹിച്ചു. മണ്ഡലം ഭാരവാഹികളായ റഫീഖ് പൂപ്പലം, റഷീദ് അലി അരിപ്ര, സമീര്‍മാനു പാതിരാമണ്ണ, അബു ചെലൂര്‍, മുസ്തഫ മൂര്‍ക്കനാട്, മൂസ വടക്കാങ്ങര എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. അലിക്കുട്ടി കടുങ്ങപുരം സ്വാഗതവും റിയാസ് ചുക്കന്‍ നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top