Sauditimesonline

hotha kmcc
ഹോത്തയില്‍ കെഎംസിസി സൗഹൃദ ഇഫ്താര്‍

വേള്‍ഡ് മലയാളി ഫെഡറേഷന്‍; നൗഷാദ് ആലുവ ഗ്ലോബല്‍ സെക്രട്ടറി

ബാങ്കോക്ക്: ആഗോള മലയാളി കൂട്ടായ്മ വേള്‍ഡ് മലയാളി ഫെഡറേഷന്‍ തായ്‌ലന്‍ഡിലെ ബാങ്കോക്കില്‍ സംഘടിപ്പിച്ച നാലാമത് ഗ്ലോബല്‍ കണ്‍വെന്‍ഷന്‍ സമാപിച്ചു. പുതിയ ഗ്ലോബല്‍ കമ്മിറ്റിയെ സ്ഥാപക ചെയര്‍മാന്‍ ഡോ. പ്രിന്‍സ് പള്ളിക്കുന്നേല്‍ പ്രഖ്യാപിച്ചു. സൗദി അറേബ്യയില്‍ നിന്നുളള പ്രതിനിധി നൗഷാദ് ആലുവയെ ഗ്ലോബല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്തു.

ഡോ. ജെ രത്‌നകുമാര്‍ (ഗ്ലോബല്‍ ചെയര്‍മാന്‍), പൗലോസ് തേപ്പാല (ഗ്ലോബല്‍ പ്രസിഡന്റ്), ഡോ. ആനി ലിബു (ഗ്ലോബല്‍ കോര്‍ഡിനേറ്റര്‍), നൗഷാദ് ആലുവ (ഗ്ലോബല്‍ സെക്രട്ടറി), ടോം ജേക്കബ് (ഗ്ലോബല്‍ ട്രഷറര്‍), ജോണ്‍സന്‍ തൊമ്മന, സിറോഷ് ജോര്‍ജ്, കോശി സാമൂവല്‍, അമ്മുജം രവീന്ദ്രന്‍ (വൈസ് പ്രസിഡന്റുമാര്‍), സപ്ന അനു ബി ജോര്‍ജ്, റിജാസ് ഇബ്രാഹിം, മേരി റോസ്ലറ്റ് ഫിലിപ്പ്, ആനന്ദ് ഹരി (ജോയിന്റ് സെക്രട്ടറിമാര്‍), വി. എം സിദ്ധിക്ക് (ജോയിന്റ് ട്രഷറര്‍) എന്നിവരാണ് പുതിയ ഭാരവാഹികള്‍.

ജനറല്‍ ബോഡി യോഗത്തില്‍ ഗ്ലോബല്‍ സെക്രട്ടറി ഹരീഷ് നായര്‍ വാര്‍ഷിക റിപ്പോര്‍ട്ടും ഗ്ലോബല്‍ ട്രഷറര്‍ നിസാര്‍ എടുത്തു മീത്തില്‍ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. കണ്‍വീനര്‍ സജേഷ് ശശിധരന്‍ സ്വാഗതവും പ്രോഗ്രാം കോര്‍ഡിനേറ്റര്‍ സജിത്ത് ഗിരിജന്‍ കൃതജ്ഞതയും പറഞ്ഞു.

 

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top