ഉനൈസ: കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി സാമൂഹ്യ സുരക്ഷാ പദ്ധതി കോഡിനേറ്റര്‍മാര്‍ക്കുള്ള കെഎംസിസി കേരള ട്രസ്റ്റിന്റെ അംഗീകാരപത്രം വിതരണം ചെയ്തു. പ്രസിഡന്റ് ഷെക്കീര്‍ ഗുരുവായൂര്‍ അധ്യക്ഷത വഹിച്ചു സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി സുഹൈല്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡണ്ട് ജംഷീര്‍ മങ്കട ഇ അഹമ്മദ് സാഹിബ് അനുസ്മരണം പ്രഭാഷണം നിര്‍വഹിച്ചു.
സാമൂഹ്യ സുരക്ഷാ പദ്ധതിയില്‍ നിന്ന് ചികിത്സാധനസഹാ സഹായമായി ലഭിച്ച മുപ്പതിനായിരം രൂപയുടെ ചെക്ക് സെന്‍ട്രല്‍ കമ്മിറ്റി സാമൂഹ്യ സുരക്ഷാ കോഡിനേറ്റര്‍ അബ്ദുസമദ് വാണിയംമ്പലം ഖുറൈമാന്‍ സലഹിയാ ഏരിയാ കമ്മിറ്റിക്ക് വേണ്ട അമാനുള്ള സാഹിബിന് കൈമാറി. ഖുറയ്മാന്‍ സലഹിയാ കെഎംസിസി ഏരിയ കമ്മിറ്റി സാമൂഹ്യ സുരക്ഷാ കോഡിനേറ്റര്‍ ഷക്കീര്‍ ഗുരുവായൂരിന് കെഎംസിസി കേരള ട്രസ്റ്റിന്റെ അംഗീകാര പത്രം ഉനൈസാ സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി സുഹൈല്‍ തങ്ങള്‍ കൈമാറി. മറ്റൊരു ഏരിയ കമ്മിറ്റി കോര്‍ഡിനേറ്റര്‍ ആയ നസീര്‍ കൊല്ലായിക്ക് സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് ജംഷീര്‍ മങ്കടയും അംഗീകാരപത്രം കൈമാറി. ഉനൈസ കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റിയുടെ സാമൂഹ്യ സുരക്ഷാ പദ്ധതി കോഡിനേറ്റര്‍ ആയ സമദ് വാണിയമ്പലത്തിന് ഖുറൈമാന്‍ സലഹിയാ ഏരിയ കമ്മിറ്റി സെക്രട്ടറി നസീര്‍ കൊല്ലായി മൊമെന്റോ നല്‍കി ആദരിച്ചു. കോഡിനേറ്റര്‍ അന്‍ഷാദ് അമ്മനിക്കാടിന് ഏരിയ കമ്മിറ്റി വൈസ് പ്രസിഡണ്ട് അഷറഫ് സാഹിബ് മൊമെന്റോ സമ്മാനിച്ചു.
ഉനൈസ കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റിയുടെ വെല്‍ഫെയര്‍ വിങ്ങ് പ്രവര്‍ത്തനങ്ങളുടെ മികവുറ്റ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന വെല്‍ഫെയര്‍ വിങ് ചെയര്‍മാന്‍ ഷമീര്‍ ഫറൂഖിന് നിസാം സാഹിബ് മൊമെന്റോ നല്‍കി. സെന്‍ട്രല്‍ കമ്മിറ്റി വെല്‍ഫെയര്‍ വിങ്ങ് കണ്‍വീനറായ ഷക്കീര്‍ ഗുരുവായൂരിന് തമീം സാഹിബ് ഏരിയ കമ്മിറ്റിയുടെ മൊമെന്റോ നല്‍കി ആദരിച്ചു യൂസഫ് കോണിക്കഴി, അബ്ദുസമദ് വാണിയമ്പലം, അന്‍ഷാദ് അമ്മിനിക്കാട്, ഷമീര്‍ ഫാറൂഖ്, താഹിര്‍ ബാദായ, റഊഫ്, ഫിറോസ് അല്‍റാസ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. നിസാം ഖിറാഅത്ത് നടത്തി. ഏരിയ കമ്മിറ്റി സെക്രട്ടറി നസീര്‍ കൊല്ലായില്‍ സ്വാഗതവും അഷറഫ് നന്ദിയും പറഞ്ഞു
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.