അരങ്ങേറുന്നത് ജനാധിപത്യ ധ്വംസനം

റിയാദ്: പ്രധാനമന്ത്രിയുടെ അറിവോടെ ഇന്ത്യയുടെ വിവിധ പ്രദേശങ്ങളില്‍ ന്യൂനപക്ഷങ്ങളെ പീഡിപ്പിക്കുകയാണെന്നു അഡ്വ. ഡീന്‍ കുര്യാക്കോസ് എംപി. കേരളത്തില്‍ പിണറായിയും കൂട്ടരും കരിങ്കൊടി കാണിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ക്രൂരമായി തല്ലിച്ചതച്ചു. വനിതാ പ്രവര്‍ത്തകരെ പോലും അതിക്രൂരമായി മര്‍ദ്ദിച്ചു. പോലീസിനെയും ഗണ്‍മാനെയും ഡിവൈഎഫ്‌ഐ പ്രവര്‍ത്തരെയും കയറൂരി വിട്ട് ജനാധിപത്യ ധ്വംസനമാണ് അരങ്ങേറുന്നത്. ബത്ഹ ഡി പാലസ് ഓഡിറ്റോറിയത്തില്‍ ഒഐസിസി ഇടുക്കി ജില്ലാ കമ്മിറ്റിയുടെ സ്വീകരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു എംപി.

വണ്ടിപ്പെരിയാറില്‍ ആറു വയസ്സുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തി കെട്ടി തൂക്കിയ ഡിവൈഎഫ്‌ഐ നേതാവിനെ തെളിവില്ലെന്ന് പറഞ്ഞ് വിട്ടയച്ചു. ഇതാണ് കേരളത്തിലെ ഇപ്പോഴത്തെ അവസ്ഥയെന്നും അദ്ദേഹം പറഞ്ഞു.

ഒഐസിസി ഇടുക്കി ജില്ലാ പ്രസിഡന്റ് ഷാജി മഠത്തില്‍ അദ്ധ്യക്ഷത വഹിച്ചു. സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് അബ്ദുള്ള വല്ലാഞ്ചിറ സ്വീകരണ ചടങ്ങ് ഉല്‍ഘാടനം ചെയ്തു. അബ്ദുല്‍ സലാം ആമുഖ പ്രസംഗം നടത്തി. സലീം കളക്കര, റസാക്ക് പൂക്കോട്ടു പാടം, അസ്‌ക്കര്‍ കണ്ണൂര്‍, രഘുനാഥ് പറശ്ശിനിക്കടവ്, ഷാജി സോണ, ഷംനാദ് കരുനാഗപ്പള്ളി, നവാസ് വെള്ളിമാട്കുന്ന്,

അമീര്‍ പട്ടണത്ത്,സജീര്‍ പൂന്തുറ,അബ്ദുല്‍ സലീം അര്‍ത്തിയില്‍,സക്കീര്‍ ദാനത്ത്,മാത്യു, ഷുക്കൂര്‍ ആലുവ, സുരേഷ് ശങ്കര്‍,നാദിര്‍ഷാ റഹിമാന്‍, സെബാസ്റ്റ്യന്‍ തൊടുപുഴ, സെബി തോപ്പന്‍, നിഷാദ് ഈസ,ഷാനവാസ് വെംബ്ലി, ജിബി, ജയന്‍ കൊടുങ്ങല്ലൂര്‍,ഷിബു ഉസ്മാന്‍, ശരത് സ്വാമിനാഥന്‍, ബഷീര്‍ കോട്ടയം, സണ്ണി കൂട്ടിക്കല്‍ അജീഷ്, തുടങ്ങിയവര്‍ പ്രസംഗിച്ചു.

ഡീന്‍ കുര്യാക്കോസ് എംപിയെ ഗ്ലോബല്‍, നാഷണല്‍, സെന്‍ട്രല്‍, ജില്ലാ ഭാരവാഹികള്‍ പൊന്നാട അണിയിച്ചു ആദരിച്ചു. ജില്ലാ കമ്മറ്റിയുടെ ഉപഹാരം പ്രസിഡന്റ് ഷാജി മഠത്തിലിന്റെ നേതൃത്വത്തില്‍ കമ്മറ്റി ഭാരവാഹികള്‍ സമ്മാനിച്ചു. ജനറല്‍ സെക്രട്ടറി നൗഷാദ് പാലമലയില്‍ സ്വാഗതവും വൈസ് പ്രസിഡന്റ് ഷാജഹാന്‍ പാണ്ട നന്ദിയും പറഞ്ഞു.

 

Leave a Reply