റിയാദ്: ഓഐസിസി റിയാദ് കൊല്ലം ജില്ലാ കമ്മിറ്റി ചികിത്സാ ധനസഹായം കൈമാറി. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന കൊല്ലം കോര്‍പ്പറേഷന്‍ മുന്‍ കൗണ്‍സിലര്‍ സിന്ധുവിന് ആണ് അടിയന്തിര ചികിത്സാ ധനസഹായം കൈമാറിയത്. മലാസ് അല്‍ മാസ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ കൊല്ലം ജില്ലാ കമ്മിറ്റി പ്രസിഡന്റ് ഷെഫീക്ക് പുരക്കുന്നില്‍ ട്രഷറര്‍ സത്താര്‍ ഓച്ചിറയ്ക്ക് 56,000 രൂപയുടെ സഹായം കൈമാറി.
അലക്‌സ് കൊട്ടാരക്കര, ബാലുക്കുട്ടന്‍, ഷംനാദ് കരുനാഗപ്പള്ളി, ഷാനവാസ് മുനമ്പത്ത്, അബ്ദുല്‍ സലിം അര്‍ത്തിയില്‍, നാസര്‍ ലൈസ്, റിയാദ് ഫസലുദീന്‍, ബിനോയ് മത്തായി, അലക്‌സാണ്ടര്‍, ഫൈസല്‍ ഓച്ചിറ, കബീര്‍ മലാസ് എന്നിവര്‍ സംബന്ധിച്ചു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.