റിയാദ്: ഇരുമ്പ് ഗോഡൗണിലെ ജോലിക്കിടെ ഉണ്ടായ അപകടത്തില്‍ പരിക്കേറ്റ മലയാളിയ്ക്ക് ഷിഫാ മലയാളി സമാജ(എസ്എംഎസ്)ത്തിന്റെ സഹായ ഹസ്തം. 30 വര്‍ഷം ഷിഫയില്‍ ജോലി ചെയ്തിരുന്ന തിരുവനന്തപുരം വിതുര സ്വദേശി അബ്ദുല്‍ അസീസ് ആണ് സഹായം. പരിക്കേറ്റ് ജോലി ചെയ്യാന്‍ കഴിയാതെ വന്നതോടെ തൊഴിലുടമ ചികിത്സാ ചെലവും ഇതര ആനുകൂല്യങ്ങളും നല്‍കാതെ ഫൈനല്‍ എക്‌സിറ്റ് നല്‍കി വെറും കയ്യോടെ മടക്കി. ഇതോടെയാം് എസ്എംഎസ് ടിക്കറ്റും ചികിത്സാ സഹായവും നല്‍കിയത്. എസ്എംഎസ് അംഗമായ അബ്ദുല്‍ അസീസിന് സംഘടന ആവിഷ്‌കരിച്ച പെന്‍ഷന്‍ പദ്ധതി പ്രകാരമുളള തുകയും അനുവദിച്ചു.
രക്ഷാധികാരികളായ മോഹനന്‍ കരുവാറ്റ, മധു വര്‍ക്കല എന്നിവര്‍ ചേര്‍ന്ന് സഹായം കൈമാറി. സെക്രട്ടറി പ്രകാശ് ബാബു വടകര, വൈസ് പ്രസിഡന്റ് മാരായ രതീഷ് നാരായണന്‍, ഹനീഫ കൂട്ടായി, ജോയിന്‍ സെക്രട്ടറി ബിജു മടത്തറ, ഷജീര്‍ കല്ലമ്പലം, ട്രഷറര്‍ വര്‍ഗീസ് ആളൂക്കാരന്‍, സുനില്‍ പൂവത്തിങ്കല്‍, റാഫി എന്നിവര്‍ സന്നിഹിതരായിരുന്നു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.