ദമാം: വാഹനാപകടത്തില്‍ മലയാളി ബാലിക മരിച്ചു. കോഴിക്കോട് ഫറോക്ക് ചുങ്കം പറക്കോട്ട് ജംഷീര്‍-റമീസ ദമ്പതികളുടെ മകള്‍ ളെറിന്‍ ജാന്‍ (8) ആണ് മരിച്ചത്. ദമാം ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ രണ്ടാം ക്ലാസ്സ് വിദ്യാര്‍ഥിനിയാണ്. ഇന്നലെ വൈകിട്ട് ജംഷീറിന്റെ കുടുംബം ദമാമില്‍ നിന്നു അല്‍ ഹസ്സയിലേക്ക് പോകുന്നതനിടെയാണ് അപകടം. അല്‍ ഉഖൈര്‍ എന്ന സ്ഥലത്ത് ഐറിന്‍ ജാന്‍ അടക്കം മറ്റു കുട്ടികള്‍ യാത്ര ചെയ്തിരുന്ന ലാന്‍ഡ് ക്രൂഇസര്‍ മറിഞ്ഞാണ് അപകടം.
സുഹൃത്തുക്കളായ രണ്ട് കുടുംബങ്ങളോടൊപ്പമായിരുന്നു യാത്ര. മറ്റുളളവര്‍ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. ദമാമിലെ ദാഇം എക്യുപ്‌മെന്റ് റെന്റല്‍ കമ്പനിയില്‍ ഡയറക്ടറായ ജംഷീറിന്റെ മൂത്തമകളും ദമാം ഇന്ത്യന്‍ സ്‌കൂള്‍ നാലാം ക്ലാസ് വിദ്യാര്‍ഥിനിയുമായ എമിന്‍ ജാനും ഇതേ വാഹനത്തില്‍ സഞ്ചരിച്ചിരുന്നു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.