റിയാദ്: ഒ.ഐ.സി.സി റിയാദ് സെന്‍ട്രല്‍ കമ്മിറ്റിയുടെ നടപ്പിലാക്കുന്ന പ്രവാസി സുരക്ഷാ പദ്ധതിക്ക് തുടക്കം. ബത്ഹ സെന്‍ട്രല്‍ കമ്മിറ്റി ഓഫീസില്‍ പദ്ധതിയില്‍ അംഗമാകുന്നതിനുളള അപേക്ഷാ ഫോം വിതരണോദ്ഘാടനം നടന്നു. കണ്‍വീനര്‍ നവാസ് വെള്ളിമാട്കുന്ന് ഒ.ഐ.സി.സി സീനിയര്‍ നേതാവും സെന്‍ട്രല്‍ കമ്മിറ്റി വൈസ് പ്രസിഡന്റുമായ രഘുനാഥ് പറശ്ശിനിക്കടവിന് ഫോം നല്‍കി ഉദ്ഘാടനം നിര്‍വഹിച്ചു.
സൗദിയില്‍ ഇഖാമയുള്ള മലയാളികള്‍ക്കു പദ്ധതിയില്‍ അംഗത്വം നേടാം. ഒരു വര്‍ഷമാണ് പദ്ധതിയുടെ കാലാവധി. പ്രാരംഭഘട്ടത്തില്‍ 2024 ഏപ്രില്‍ ഒന്ന് മുതല്‍ 2024 ഡിസംബര്‍ 31 വരെ ഒന്‍പത് മാസമായിരിക്കും. തുടര്‍ന്നുളള ഘട്ടങ്ങള്‍ പന്ത്രണ്ട് മാസം കാലാവധിയായിരിക്കും.
പരിപാടിയില്‍ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് അബ്ദുള്ള വല്ലാഞ്ചിറ, സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ഫൈസല്‍ ബാഹസ്സന്‍, വൈസ് പ്രസിഡന്റുമാരായ അമീര്‍ പട്ടണത്ത്, ബാലുക്കുട്ടന്‍, സജീര്‍ പൂന്തറ, ജനറല്‍ സെക്രട്ടറിമാരായ ഷംനാദ് കരുനാഗപ്പള്ളി, സക്കീര്‍ ദാനത്ത്, സെക്രട്ടറി ഷാനവാസ് മുനമ്പത്ത്, മീഡിയ കണ്‍വീനര്‍ അശ്‌റഫ് മേച്ചേരി, നാഷണല്‍, െസന്‍ട്രല്‍ കമ്മിറ്റി നിര്‍വ്വാഹക സമിതി അംഗങ്ങളാ സലീം അര്‍ത്തിയില്‍, നാസര്‍ മാവൂര്‍, മുസ്തഫ പാലക്കാട്, ജില്ലാ പ്രസിഡന്റുമാരായ സിദ്ദിഖ് കല്ലുപറമ്പന്‍, ഷഫീക് പുറക്കുന്നില്‍, വിന്‍സെന്റ് ജോര്‍ജ്, ഹര്‍ഷാദ് എം.ടി, ശരത് സ്വാമിനാഥന്‍, വിവിധ ജില്ലാ ഭാരവാഹികളായ മോഹന്‍ദാസ് വടകര, അലക്‌സ് കൊട്ടാരക്കര, വഹീദ് വാഴക്കാട്, ജംഷിദ് തുവ്വൂര്‍, ഷഹീര്‍ കോട്ടക്കാട്ടില്‍, സൈനുദ്ധീന്‍ പട്ടാമ്പി, സാബു കൊല്ലം, നിഹാസ് ഷരീഫ്, ഷാന്‍ പള്ളിപ്പുറം, മൊയ്തു മണ്ണാര്‍ക്കാട്, മുമ്പിന്‍ മാത്യു കോട്ടയം എന്നിവര്‍ സന്നിഹിതരായിരുന്നു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.