റിയാദില്‍ അഗ്‌നിബാധയില്‍ മരിച്ചവരുടെ മൃതദേഹം സംസ്‌കരിച്ചു

റിയാദ്: ഫര്‍ണിച്ചര്‍ നിര്‍മാണ ഫാക്ടറിയില്‍ ഉണ്ടായ അഗ്‌നിബാധയില്‍ മരിച്ച മൂന്നു ഇന്ത്യക്കാരുടെ മൃതദേഹം സംസ്‌കരിച്ചു. വസിയുല്ല (30), ആസാദ് ബദര്‍ (55), അബ്‌റാര്‍ അന്‍സാരി (35) എന്നിവരുടെ മൃതദേഹങ്ങള്‍ മന്‍സൂരിയ ഖബര്‍സ്ഥാനില്‍ സംസ്‌കരിച്ചു.

അസീസിയ ബവാര്‍ദി മസ്ജിദിലെ മയ്യിത്ത് നമസ്‌കാരത്തിന് ശേഷമായിരുന്നു ഖബറടക്കം. ഇന്ത്യക്കാര്‍ക്കു പുറമെ ഒരു ഈജിപ്ഷ്യന്‍ പൗരനും മരിച്ചിരുന്നു. ജനുവരി 28ന് രാവിലെയാണ് ഫാക്ടറിയില്‍ മഗ്‌നി പടര്‍ന്നത്. സംഭവ സമയം ഫാക്ടറിക്കുള്ളില്‍ കുടുങ്ങിയവരാണ് മരിച്ചത്.

ഉത്തര്‍ പ്രദേശ് ഗാസിപൂര്‍ സ്വദേശിയാണ് ആസാദ് ബദര്‍. കാന്‍പൂര്‍ സ്വദേശിയാണ് അബ്‌റാര്‍ അന്‍സാരി. ഉത്തര്‍പ്രദേശ് ബസ്തി സ്വദേശിയാണ് വസിയുല്ല.

Leave a Reply