Sauditimesonline

aryadan
ആര്യാടന്‍ ഷൗക്കത്തിന് സ്വീകരണം

സമഗ്രപുരോഗതിയ്ക്കുളള ബജറ്റ്; പ്രവാസികള്‍ക്കും ആശ്വാസം: നവോദയ

റിയാദ്: സംസ്ഥാനത്തിന്റെ സമഗ്രപുരോഗതിക്ക് വഴിയൊരുക്കുന്നതും സാമൂഹ്യ സുരക്ഷ ഉറപ്പു നല്‍കുന്നതുമാണ് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അവതരിപ്പിച്ച ബജറ്റെന്ന് നവോദയ റിയാദ്. കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രീയ ശത്രുതയോടെ കേരളത്തെ വരിഞ്ഞുമുറുക്കുമ്പോള്‍ പ്രതിരോധത്തിന്റെ കോട്ടകെട്ടുകയാണ് ബജറ്റ്. ‘തകരില്ല കേരളം, തകര്‍ക്കാനാവില്ല കേരളത്തെ’ എന്ന സന്ദേശമാണ് കേരളത്തിന്റെ ശത്രുക്കള്‍ക്ക് ബജറ്റ് നല്‍കുന്നത്.

പൊതുമേഖല ശക്തിപ്പെടുത്തുന്നതിനൊപ്പം സ്വകാര്യമേഖലയെ ആകര്‍ഷിക്കാനും ബജറ്റ് വിഭാവനം ചെയ്യുന്നു. സാമ്പത്തിക പ്രതിസന്ധിയുണ്ടെങ്കിലും സാധാരണക്കാരന് ഒരുതരത്തിലും നികുതി വര്‍ദ്ധനവ് അടിച്ചേല്‍പ്പിക്കുന്നില്ല. പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിച്ചത് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആശ്വാസമാണ്. കേന്ദ്ര ബജറ്റില്‍ പ്രവാസികളെ പൂര്‍ണമായും അവഗണിച്ചപ്പോള്‍ സംസ്ഥന ബജറ്റ് 44 കോടി രൂപ പ്രവാസി പുനഃരധിവാസത്തിന് വകയിരുത്തി. തിരിച്ചെത്തിയ പ്രവാസികള്‍ക്ക് ചികിത്സാസഹായം, സ്വയം തൊഴില്‍ കണ്ടെത്തുന്നതിനുള്ള വായ്പ തുടങ്ങിയ ഇനങ്ങളിലും തുക നീക്കിവെച്ചത് പ്രവാസികള്‍ക്ക് ആശ്വാസമാണ്. മികച്ച ബജറ്റ് അവതരിപ്പിച്ച ധനമന്ത്രി കെ എന്‍ ബാലഗോപാലനെയും സംസ്ഥാന സര്‍ക്കാരിനേയും അഭിനന്ദിക്കുന്നതായും നവോദയ പ്രസ്താവനയില്‍ പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top