Sauditimesonline

RAHEEM-ED
റഹീമിന്റെ മോചനം വൈകും

പക്ഷാഘാതം തളര്‍ത്തിയ ഇന്ത്യക്കാരന് കേളി തുണയായി

റിയാദ്: പക്ഷാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഉത്തര്‍പ്രദേശ് സ്വദേശി അജാജ് അഹമ്മദിന് നാടണയാന്‍ കേളിയും ആശുപത്രി അധികൃതരും തുണയായി. നാല് മാസം അല്‍ ഖര്‍ജ് കിംഗ് ഖാലിദ് ആശുപത്രിയില്‍ കഴിഞ്ഞിരുന്ന അജാജ് അഹമ്മദിനെ നാട്ടിലെത്തിക്കുന്നതിനായി ആശുപത്രി അധികൃതര്‍ കേളിയുടെ സഹായം തേടുകയായിരുന്നു.

17 വര്‍ഷം റിയാദില്‍ ജോലി ചെയ്യുന്ന അജാജ് അഹമ്മദ് കഴിഞ്ഞ നാല് മാസമായി കിംഗ് ഖാലിദ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അവശനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇദ്ദേഹത്തെ ആശുപത്രിയിലെ പരിചരണത്തിന്റെ ഭാഗമായാണ് യാത്ര ചെയ്യാവുന്ന അവസ്ഥയിലേക്ക് എത്തിച്ചത്. ആശുപത്രി അധികൃതരുടെയും ജീവനക്കാരുടെയും ആത്മാര്‍ത്ഥമായ സഹകരണം ലഭിച്ചതിനെ തുടര്‍ന്നാണ് അജാജ് ജീവിതത്തിലേക്ക് തിരിച്ചു വന്നത്. സംഭവത്തെ കുറിച്ച് കേളി ജീവകാരുണ്യ വിഭാഗം കേന്ദ്രകമ്മറ്റി അംഗം നാസര്‍ പൊന്നാനി പറയുന്നത് ഇങ്ങിനെ.

മറ്റൊരു കിടപ്പ് രോഗിയുടെ വിവരങ്ങള്‍ അന്വേഷിക്കാന്‍ ആശുപത്രിയില്‍ എത്തുകയും അദ്ദേഹത്തിന്റെ കാര്യത്തില്‍ കേളി നടത്തുന്ന ഇടപെടലുകള്‍ കണ്ട ആശുപത്രി അധികൃതര്‍, നാലുമാസത്തോളമായി ചികില്‍സയില്‍ കഴിയുന്ന ഒരു ഇന്ത്യക്കാരനെ നാട്ടിലെത്തിക്കാന്‍ സഹായിക്കാമോ എന്ന് ചോദിക്കുകയായിരുന്നു. തുടര്‍ന്ന് കാര്യങ്ങള്‍ അന്വേഷിച്ച നാസറിന് അറിയാന്‍ കഴിഞ്ഞത് അജാജിന്റെ ദയനീയ അവസ്ഥയായിരുന്നു. 17 വര്‍ഷത്തിലേറെയായി ഒരു സ്‌പോണ്‍സറുടെ കീഴില്‍ ജോലി ചെയ്യുന്ന അജാജ് ആദ്യം ഹൗസ് െ്രെഡവര്‍ വിസയിലാണ് സൗദിയില്‍ എത്തിയത്. ദീര്‍ഘകാലം െ്രെഡവറായി ജോലി ചെയ്യുകയും ഈ അടുത്തിടെ സ്‌പോണ്‍സറുടെ തന്നെ ഒരു സ്ഥാപനത്തിലേക്ക് ജോലി മാറുകയായിരുന്നു.

ജോലിക്കിടെ പക്ഷാഘാതം പിടിപെട്ട അജാജിനെ സ്‌പോണ്‍സര്‍ ആശുപത്രിയില്‍ പ്രവേശിപ്പച്ചുവെങ്കിലും തുടര്‍ന്ന് യാതൊരുവിധ അന്വേഷണവും നടത്തിയില്ല. അബോധാവസ്ഥയില്‍ പ്രവേശിപ്പിച്ച അജാജിന് ദിവസങ്ങള്‍ക്ക് ശേഷമാണ് ബോധം തിരിച്ചു കിട്ടിയത്. ആശുപത്രി ജീവനക്കാരുടെ കൃത്യമായ പരിചരണം അജാജിന്റെ രോഗത്തിന് അല്‍പ്പം ആശ്വാസം ലഭിച്ചു. സ്‌പോണ്‍സറുടെ ഭാഗത്തുനിന്നും യാതൊരുവിധ ഇടപെടലും ഇല്ലാത്തതിനാല്‍ ഇദ്ദേഹത്തെ തുടര്‍ ചികിത്സക്ക് നാട്ടിലെത്തിക്കുകയാണ് ഗുണകരമെന്നതിന്റെ അടിസ്ഥാനത്തിലാണ് ആശുപത്രി അധികൃതര്‍ കേളിയുടെ സഹായം തേടിയത്.

തുടര്‍ന്ന് നാസര്‍ പൊന്നാനി ആശുപത്രിയില്‍ നിന്നും രേഖകള്‍ ശേഖരിക്കുകയും ഇന്ത്യന്‍ എംബസി മുഖേന നാട്ടിലെ ബന്ധുക്കളുമായി ബന്ധപ്പെടുകയും ചെയ്തു. നാട്ടിലേക്ക് എത്തിക്കാനുള്ള ബന്ധുക്കളുടെ നിര്‍ദ്ദേശാനുസരണം നടപടി ക്രമങ്ങള്‍ നീക്കി. സ്‌പോണ്‍സറുമായി ബന്ധപ്പെട്ടപ്പോള്‍ ടിക്കറ്റും എക്‌സിറ്റ് അടിച്ച പാസ്‌പോര്‍ട്ടും നല്‍കി. കൂടെ യാത്രചെയ്യാന്‍ സഹായത്തിനായി സോഷ്യല്‍ മീഡിയ വഴി അഭ്യര്‍ത്ഥന നല്‍കി. അഭ്യര്‍ത്ഥന സ്വീകരിച്ച് അജാജിന്റെ തന്നെ നാട്ടുകാരനായ ഒരാള്‍ വന്നെങ്കിലും എയര്‍പോര്‍ട്ടിലെത്തിയ സമയം അദ്ദേഹം അവസാന നിമിഷം പിന്മാറി. തുടര്‍ന്ന് മടക്കയാത്രക്ക് ഒരുങ്ങിയപ്പോള്‍, വിവരങ്ങള്‍ അന്വേഷിച്ച മുഹമ്മദ് ഉമര്‍ എന്ന ഡല്‍ഹി സ്വദേശി മുന്നോട്ട് വന്ന് ഇദ്ദേഹത്തെ ഏറ്റെടുത്തു. തുടര്‍ന്ന് മണിക്കൂറുകളോളം യാത്രാ രേഖകള്‍ ശരിയാക്കാന്‍ സമയമെടുത്തു. അത്രയും നേരം അദ്ദേഹവും അജാജിന് വേണ്ടി സഹകരിച്ചു. ആശുപത്രിയില്‍ നിന്നും എയര്‍പോര്‍ട്ടില്‍ എത്തിക്കുന്നതിനുള്ള എല്ലാ സൗകര്യങ്ങളും ആശുപത്രി അതികൃതര്‍ ചെയ്തിരുന്നു. കഴിഞ്ഞ ദിവസം സൗദി എയര്‍ലൈന്‍സ് വിമാനത്തില്‍ വീല്‍ചെയര്‍ സൗകര്യത്തോടെ അജാജ് നാടണഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top