Sauditimesonline

RAHEEM-ED
റഹീമിന്റെ മോചനം വൈകും

ഭരണഘടനാ അവകാശ സംരക്ഷണവും പ്രതിജ്ഞ സദസും

റിയാദ്: ഇന്ത്യന്‍ ഭരണഘടനയുടെ 75-ാം വാര്‍ഷിക ദിനാചരണത്തിന്റെ ഭാഗമായി ഭരണഘടനയെ സംരക്ഷിക്കുക, ജനാധിപത്യ അവകാശങ്ങള്‍ക്ക് നേരെയുള്ള ഫാസിസ്റ്റ് ഭരണകൂടങ്ങളുടെ കടന്നുകയറ്റം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി ‘ഭരണഘടനാ അവകാശ സംരക്ഷണവും, പ്രതിജ്ഞ സദസും’ സംഘടിപ്പിച്ചു. ബത്ഹ സബര്‍മതിയില്‍ നടന്ന പരിപാടി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് അബ്ദുളള വല്ലാഞ്ചിറ ഉദ്ഘാടനം ചെയ്തു.

ജനറല്‍ സെക്രട്ടറി ഫൈസല്‍ ബാഹസ്സന്‍ പ്രതിഞ്ജ വാചകം ചൊല്ലി കൊടുത്തു. ലോകത്തെ ഏറ്റവും വലുതും വിപുലവുമായ ഭരണഘടനയുള്ള രാജ്യമാണ് ഇന്ത്യ. എന്നാല്‍ ഭരണഘടന മാറ്റിയെഴുതാന്‍ എല്ലാതരത്തിലുമുള്ള ശ്രമങ്ങള്‍ നടത്തുന്ന മോദി സര്‍ക്കര്‍ ഭരണഘടനയുടെ ആമുഖത്തില്‍ നിന്ന് സോഷ്യലിസ്റ്റ്, സെക്കുലര്‍ എന്നീ പദങ്ങള്‍ എടുത്തുമാറ്റണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി പരമോന്നത കോടതി തള്ളിയത് കഴിഞ്ഞ ദിവസമാണ്.

ഇന്ത്യ ഒരു പരമാധികാര സോഷ്യലിസ്റ്റ്, സെക്കുലര്‍ ജനാധിപത്യ റിപ്പബ്ലിക്കായി തന്നെ തുടരുമെന്ന് ആവര്‍ത്തിച്ചുറപ്പിക്കുകയായിരുന്നു ഈ വിധിയിലൂടെ സുപ്രീം കോടതി.ജനാധിപത്യത്തെ ഫാസിസ്റ്റ് വര്‍ഗീയ ശക്തികള്‍ ഇല്ലായ്മ ചെയ്യുമ്പോഴും നീതിന്യായ പീഠങ്ങളില്‍ ഇപ്പോഴും ഓരോ പൗരനും വിശ്വാസത നിലനില്‍ക്കുന്നു എന്നത് തന്ന ആശ്വാസകരമാണന്നും വല്ലാഞ്ചിറ പറഞ്ഞു. ഭാരവാഹികളായ സജീര്‍ പൂന്തുറ,അമീര്‍ പട്ടണത്ത്,ഷുക്കൂര്‍ ആലുവ,അസ്‌ക്കര്‍ കണ്ണൂര്‍,റഹിമാന്‍ മുനമ്പത്ത്, സലീം അര്‍ത്തിയില്‍, ഷാനവാസ് മുനമ്പത്ത്,കെ.കെ തോമസ്,മജു സിവില്‍ സ്‌റ്റേഷന്‍, ഹാഷിം കണ്ണൂര്‍,കമറുദ്ധീന്‍ താമരക്കുളം,മൊയ്തീന്‍ മണ്ണാര്‍ക്കാട്, വഹീദ് വാഴക്കാട്, ജംഷീദ് തുവ്വൂര്‍,വിനീഷ് ഒതായി, ഭദ്രന്‍ തിരുവനന്തപുരം, സലീം പള്ളിയേല്‍, അന്‍സായി ഷൗക്കത്ത്, സാദിഖ് വടപുറം, അലി അഹമ്മദ് ആസാദ് എന്നിവര്‍ സന്നിഹിതരായി. ഫോട്ടോ അടിക്കുറിപ്പ്: ഒഐസിസി സെന്‍ട്രല്‍ കമ്മിറ്റി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ഫൈസല്‍ ബാഹസ്സന്‍ അംഗങ്ങള്‍ക്ക് പ്രതിജ്ഞ വാചകം ചൊല്ലി കൊടുക്കുന്നു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top