റിയാദ്: കേളി കലാ സാംസ്‌കാരിക വേദി 24-ാം വാര്‍ഷികം ‘കേളിദിനം2025’ വിവിധ പരിപാടികളോടെ ആഘോഷിച്ചു. സാംസ്‌കാരിക സമ്മേളനം എംബസ്സി സെക്കന്റ് സെക്രട്ടറി എസ് കെ നായക് ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയര്‍മാന്‍ രജീഷ് പിണറായി ആമുഖ പ്രഭാഷണം നിര്‍വ്വഹിച്ചു. പ്രസിഡണ്ട് സെബിന്‍ ഇഖ്ബാല്‍ അധ്യക്ഷത വഹിച്ചു.
ഡ്യൂണ്‍ സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ സംഗീത അനൂപ് മുഖ്യ പ്രഭാഷണം നടത്തി. സമൂഹത്തിലെ എല്ലാ വിഭാഗത്തെയും അണി നിരത്തി 24 വര്‍ഷം സമൂഹിക വിഷയങ്ങളെ അഭിസംബോധന ചെയ്തും ഇടപെട്ടും പരിഹാരിച്ചും മുന്നോട്ട് പോകുന്ന കേളിയുടെ പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹമാണെന്ന് അവര്‍ പറഞ്ഞു.
രക്ഷാധികാരി സെക്രട്ടറി കെപിഎം സാദിഖ്, ട്രഷറര്‍ ജോസഫ് ഷാജി, കുടുംബവേദി സെക്രട്ടറി സീബാ കൂവോട്, പ്രസിഡന്റ് പ്രിയ വിനോദ്, ട്രഷറര്‍ ശ്രീഷ സുകേഷ്, ലോക കേരള സഭാ അംഗം ഇബ്രാഹിം സുബ്ഹാന്‍, റിയാദ് ഇന്ത്യന്‍ മീഡിയ ഫോറം പ്രസിഡണ്ട് വി ജെ നസറുദ്ദീന്‍, ഗ്രാന്‍ഡ് ലക്കി എംഡി യൂസഫ്, ജയ് മസാല പ്രതിനിധികളായ വിജയന്‍, ഹാരിസ്, അല്‍ റയാന്‍ പോളിക്ലിനിക് പ്രതിനിധി മുസ്താക്ക് മുഹമ്മദലി, കെഎംസിസി റിയാദ് ജനറല്‍ സെക്രട്ടറി ശുഹൈബ് പനങ്ങാങ്കര, ഒഐസിസി സെന്‍ട്രല്‍ കമ്മറ്റി ജന. സെക്രട്ടറി ഷംനാദ് കരുനാഗപള്ളി, ഖസീം പ്രവാസി സംഘം സെക്രട്ടറി ഉണ്ണി കണിയാപുരം,
എന്‍ആര്‍കെ കണ്‍വീനറും കേളി രക്ഷാധികാരി കമ്മറ്റി അംഗവുമായ സുരേന്ദ്രന്‍ കൂട്ടായ്, പ്രവാസി കോണ്‍ഗ്രസ് ദേശീയ കേന്ദ്ര കമ്മറ്റി അംഗം ബോണി, ജെസ്‌കോ പൈപ്പ് പ്രതിനിധി ബാബു വഞ്ചിപ്പുര, എന്‍ആര്‍കെ ആദ്യ ചെയര്‍മാന്‍ ഐപി ഉസ്മാന്‍ കോയ, എംബസ്സി ഉനേദ്യാഗസ്ഥന്‍ പുഷ്പരാജ്, ജയന്‍ കൊടുങ്ങല്ലൂര്‍, ജോസഫ് അതിരുങ്കല്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. കേളി ദിനം ലോഗോ ഡിസൈന്‍ ചെയ്ത സിജിന്‍ കൂവള്ളൂരിന് പ്രശംസാ ഫലകം സമ്മാനിച്ചു. സെക്രട്ടറി സുരേഷ് കണ്ണപുരം സ്വാഗതവും സംഘാടക കണ്‍വീനര്‍ റഫീഖ് ചാലിയം നന്ദിയും പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.