റിയാദ്: കാസര്‍കോട് പ്രവാസി കൂട്ടായ്മ ‘കെസ്‌വ’ സംഘടിപ്പിച്ച കെസ്‌വ ക്രിക്കറ്റ് ലീഗ് 2022 ഫൈനലില്‍ ബോംബെ ഈഗിള്‍സിനെ പരാജയപ്പെടുത്തി ബത്ഹ സ്‌ട്രൈക്കേഴ്‌സ് ജേതാക്കളായി. ലീഗ് അടിസ്ഥാനത്തില്‍ സംഘടിപ്പിച്ച ടൂര്‍ണമെന്റില്‍ എട്ട് ടീമുകള്‍ മാറ്റുരച്ചു. യൂണി വേഴ്‌സല്‍ ഗ്രൂപ്പ് എം.ഡി. ലത്തീഫ് യൂണിവേഴ്‌സല്‍ ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്തു. കെസ്‌വ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് മുഹമ്മദ് മീത്തല്‍ അധ്യക്ഷത വഹിച്ചു. പ്രശസ്ത സാമൂഹ്യ പ്രവര്‍ത്തകന്‍ ശിഹാബ് കൊട്ടുകാട് മുഖ്യാതിഥിയായിരുന്നു.
ഫെയര്‍ പ്ലേ അവാര്‍ഡിന് മലാസ് റോയല്‍സ് അര്‍ഹരായി. ഫൈനലിലെ മാന്‍ ഓഫ് ദി മാച്ചായി റാസിഖ്, മാന്‍ ഓഫ് ദി ടൂര്ണമെന്റായി നന്ദു, മികച്ച ബാറ്റസ്മാനായി അജ്ജി അസീസ്, മികച്ച ബൗളറായി റാസിഖ് എന്നിവരെ തെരെഞ്ഞെടുത്തു. അറഫാത്ത് മികച്ച വിക്കറ്റ് കീപ്പര്‍, അബ്ദുല്‍ റഹ്മാന്‍ മികച്ച ക്യാച്ച് അവാര്‍ഡിനും അര്‍ഹരായി.
ജേതാക്കള്‍ക്കുള്ള ട്രോഫി കെസ്‌വ സെന്‍ട്രല്‍ കമ്മിറ്റി ചെയര്‍മാന്‍ ഷമീം ബാങ്കോട് വിതരണം ചെയ്തു. ഷാജഹാന്‍ പടന്ന, തനു, ഷംസു ഉദുമ, നൂറു, നൗഷാദ് മുട്ടം, കമാലുദീന്‍ അറന്തോട് , യാസിര്‍ കോപ്പ, ഇര്‍ഷാദ് ചെമ്മനാട്, മൊയ്തീന്‍ അങ്കോല, മുഹമ്മദ് കുഞ്ഞി സഫ മക്ക, ശിഹാബ് സുപ്രീം, സാജു തെരുവത്ത്, ഇക്രിമത് കട്ടക്കാല്‍, സലാം പച്ചിലംപാറ, ഇഷാക് പൈവളികെ, നൗഫല്‍ അങ്കോല, മഷൂദ് തളങ്കര, ജലാല്‍ ചെങ്കള, അസീസ് അടുക്ക, റഹ്മാന്‍ പള്ളം, മുഹമ്മദ് നെല്ലിക്കട്ട, കെ.എച്ച്. മുഹമ്മദ് അംഗഡിമുഗര്‍, റഹീം സോങ്കാല്‍, ഖാദര്‍ നാട്ടക്കല്‍ എന്നിവര്‍ സംബന്ധിച്ചു. ചടങ്ങില്‍ നൗഷാദ് ചന്ദ്രഗിരി സ്വാഗതവും അഷ്‌റഫ് മീപ്പിരി നന്ദിയും പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.