റിയാദ്: സൗത് ആഫ്രിക്കന്‍ ഇന്റര്‍നാഷണല്‍ ബാഡ്മിന്റണ്‍ വനിതാ സിംഗിള്‍സ് അണ്ടര്‍ 19 മത്സരത്തില്‍ സൗദിയെ പ്രതിനിധീകരിച്ച മലയാളി താരം ഖദീജ നിസക്ക് സ്വര്‍ണം. മിക്‌സഡ് ഡബിള്‍സിലും ഖദീജ നിസ-മുഹമ്മദ് ശൈഖ് സഖ്യം സ്വര്‍ണം നേടി. നേരത്തെ സീനിയര്‍ വിഭാഗത്തില്‍ ഖദീജ വെങ്കലം നേടിയിരുന്നു. കഴിഞ്ഞ ആഴ്ച നടന്ന സൗദി ദേശീയ ഗെയിംസിലും ഖദീജ സ്വര്‍ണം നേടിയിരുന്നു.
സൗത് ആഫ്രിക്കയിലെ കേപ് ടൗണില്‍ നടന്ന 7 റൗണ്ട് മത്സരങ്ങളിലും ഖദീജ നിസ വിജയം നേടി. സെമി ഫൈനലില്‍ മൗറീഷ്യസ് ത,ാരം ഹൗ ഹോംഗ് ചിറാ കാതെയെ 21-14, 21-12 പൊയിന്റിന് പരാജയപ്പെടുത്തി. ഫൈനലില്‍ സൗത് ആഫ്രിക്കന്‍ താരം ഐറിന്‍ വാന്‍ റീനെനെ 21-4, 21-4 പൊയിന്റുകള്‍ക്ക് ആധികാരിക ജയത്തോടെയാണ് സ്വര്‍ണം അണിഞ്ഞത്.
ഖദീജയോടൊപ്പം മിക്‌സഡ് ഡബിള്‍സില്‍ കളിച്ച മുഹമ്മദ് ശൈഖും സൗദി ദേശീയ ഗെയിംസില്‍ സ്വര്‍ണം നേടിയിരുന്നു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.