നവോദയ പുതുവര്‍ഷ കലണ്ടര്‍ പ്രകാശനം

റിയാദ്: നവോദയ പുതുവര്‍ഷ കലണ്ടര്‍ പ്രകാശനം ചെയ്തു. തുടര്‍ച്ചയായ പതിനാലാം വര്‍ഷമാണ് കലണ്ടര്‍ പ്രസിദ്ധീകരിക്കുന്നത്. നവോദയ പ്രസിഡന്റ് വിക്രമലാല്‍ സംഘടനയുടെ സ്ഥാപക നേതാക്കളിലൊരാളായ പൂക്കോയ തങ്ങള്‍ക്ക് നല്‍കി പ്രകാശനം നിര്‍വ്വഹിച്ചു. ഗ്ലോബല്‍ ടൂര്‍സ് ആന്‍ഡ് ട്രാവല്‍സുമായി സഹകരിച്ചാണ് 2024 പുതുവര്‍ഷ കലണ്ടര്‍ പ്രസിദ്ധീകരിച്ചത്.

റിയാദ് ശിഫായില്‍ നടന്ന പരിപാടിയില്‍ കേന്ദ്രകമ്മിറ്റി ഭാരവാഹികളായ രവീന്ദ്രന്‍ പയ്യന്നൂര്‍, അനില്‍ മണമ്പൂര്‍, ബാബുജി, ഷൈജു ചെമ്പൂര്, ഷാജു പത്തനാപുരം, അനില്‍ പിരപ്പന്‍കോട്, മനോഹരന്‍, അബ്ദുല്‍ കലാം, അനി മുഹമ്മദ്, കുമ്മിള്‍ സുധീര്‍, ഷിഫാ യൂണിറ്റ് പ്രവര്‍ത്തകരായ മിഥുന്‍, റോമിയോ, രാഹുല്‍, റജി, ശരത്, രമേശന്‍, ബിജീഷ്, അജിത്കുമാര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. യൂണിറ്റുകള്‍വഴി കലണ്ടര്‍ വിതരണം ചെയ്യുമെന്ന് നവോദയ അറിയിച്ചു.

 

Leave a Reply