മലയാളി യുവാവിനെ റിയാദ് എയര്‍പോര്‍ട്ടില്‍ കാണാതായി

റിയാദ്: കണ്ണൂര്‍ ന്യൂ മാഹി സ്വദേശി അബൂട്ടി വള്ളില്‍ എന്ന യുവാവിനെ കാണാനില്ലെന്ന് പരാതി. ഒമാനില്‍ നിന്ന് റോഡ് മാര്‍ഗം സൗദിയില്‍ എത്തി നാട്ടിലേക്ക് മടങ്ങാന്‍ റിയാദ് എയര്‍പോര്‍ട്ടില്‍ ബോര്‍ഡിംഗ് പാസ് നേടിയിരുന്നു. എന്നാല്‍ എമിഗ്രേഷന്‍ കഴിഞ്ഞിട്ടില്ലെന്നാണ് വിവരം.

ഒമാനില്‍ വിസയില്‍ വന്ന യുവാവ് വിസ പുതുക്കാന്‍ തൊഴിലുടമയോടൊപ്പം കാറിലാണ് സൗദിയിലെത്തിയത്. വിസ പുതുക്കാന്‍ കഴിയാതെ വന്നതിനെ തുടര്‍ ഒമാന്‍ യാത്ര ഒഴിവാക്കി നാട്ടിലേക്ക് മടങ്ങാനുളള ശ്രമത്തിനിടെയാണ് യുവാവ് അപ്രത്യക്ഷമായത്. കഴിഞ്ഞ ഞായറാഴ്ച എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ കോഴിക്കോട്ടേക്ക് പോകാന്‍ ടിക്കറ്റും ബോര്‍ഡിംഗ് പാസും നേടിയെങ്കിലും എമിഗ്രേഷന്‍ കഴിഞ്ഞില്ലെന്നാണ് ജവാസാത്ത് രേഖകള്‍ വ്യക്തമാക്കുന്നത്.

നാട്ടില്‍ നിന്ന് കുടുംബവും ഒമാനിലെ സുഹ്യത്തുക്കളും ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ ( ഐ സി എഫ്) റിയാദ് സെന്‍ട്രല്‍ സഫ്വ വളണ്ടിയര്‍മാര്‍ എംബസിയുടെ സഹായം തേടി. റിയാദ് ഐ സി എഫ് വെല്‍ഫെയര്‍ വിഭാഗം സെക്രട്ടറി റസാഖ് വയല്‍കരയെ യുവാവിനെ അന്വേഷിക്കാന്‍ എംബസി ചുമത്തപ്പെടുത്തി.

ആുവാവിന്റെ വിവരം ലഭ്യമാകുന്നവര്‍ ഐ സി എഫ് റിയാദ് സാന്ത്വനം വളണ്ടിയര്‍മാരെ 0509549671, 0559017049 ബന്ധപ്പെടണം.

Leave a Reply