
റിയാദ്: കിംഗ് ഫൈസല്‍ ഫൗണ്ടേഷന്‍ നാല്പത്തിയഞ്ചാമത് അന്താരാഷ്ട്ര അവാര്‍ഡ് പ്രഖ്യാപിച്ചു. ശാസ്ത്രം, സാഹിത്യം, ഇസ്‌ലാമിക പഠനം തുടങ്ങിയ രംഗങ്ങളില്‍ പ്രതിഭ തെളിയിച്ച ആറ് പ്രഗത്ഭരെയാണ് വിവിധ രാജ്യങ്ങളില്‍ നിന്ന് അവാര്‍ഡിന് തെരഞ്ഞെടുത്തത്. ഫൗണ്ടേഷന്‍ ചെയര്‍മാനും മക്ക ഗവര്‍ണറുമായ പ്രിന്‍സ് ഖാലിദ് അല്‍ ഫൈസലാണ് റിയാദിലെ അമീര്‍ സുല്‍ത്താന്‍ ഹാളില്‍ അവാര്‍ഡ് ജേതാക്കളെ പ്രഖ്യാപിച്ചത്.

അറബി ഭാഷ, ഇസ്‌ലാമിക പഠനം എന്നിവയില്‍ മികച്ച സംഭാവന നല്‍കിയതിന് കൊറിയ ഹാന്‍ഹുക്ക് സര്‍വകലാശാലയിലെ ജോയ് യാങ്ങിനെ അവാര്‍ഡിന് തെരഞ്ഞെടുത്തു. ഇതേ വിഭാഗത്തില്‍ ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോഓപ്പറേഷന്‍ സോളിഡാരിറ്റി ഫണ്ട് കൗണ്‍സില്‍ ചെയര്‍മാന്‍ നാസര്‍ അല്‍ സാബിക്കും അവാര്‍ഡ് സമ്മാനിക്കും.
ഇസ്‌ലാമിക ഗവേഷണത്തിന് സ്‌കോട്‌ലന്റിലെ എഡിന്‍ബര്‍ഗ് സര്‍വകലാശാലയിലെ പ്രൊഫ. റോബര്‍ട്ട് ഹില്ലിനെ തെരഞ്ഞെടുത്തു. പര്‍ച്ചവ്യാധി, വാക്‌സിന്‍ വികസനം എന്നിവയിലെ ഗവേഷണത്തിന് ഹാര്‍വാര്‍ഡ് സര്‍വകലാശാലയിലെ പ്രൊ. ഡാന്‍ ഹൂണ്‍, കൊറോണ, എബോള ഉള്‍പ്പെടെ വാക്‌സിന്‍ വികസിപ്പിച്ചതിന് സാറ കാതറിന്‍ എന്നിവരെ വൈദ്യശാസ്ത്ര രംഗത്തെ മികവ് പരിഗണിച്ച് അവാര്‍ഡ് സമ്മാനിക്കും. രസതന്ത്രത്തിലെ മികച്ച കണ്ടുപിടുത്തങ്ങള്‍ക്ക് പ്രൊഫ. ജാക്കി യിംഗ്, പ്രൊഫ. ചാര്‍ഡ് മെര്‍ക്കിന്‍ എന്നിവര്‍ക്കും അവാര്‍ഡ് സമ്മാനിക്കും. അവാര്‍ഡ് ജേതാക്കള്‍ക്ക് പ്രശംസാ ഫലശം, സ്വര്‍ണ മെഡല്‍ എന്നിവക്ക് പുറമെ ഏഴര ലക്ഷം റിയാല്‍ കാഷ് പ്രൈസും വിതരണം ചെയ്യും.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.