Sauditimesonline

pravasi
ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കപ്പെടണം; ജനങ്ങളുടെ ജീവിത ഭാരം ലഘൂകരിക്കണം

വെങ്കിട്ടരാമന്‍ തെറിച്ചു; കൃഷ്ണ തേജ പുതിയ കളക്ടര്‍

ആലപ്പുഴ: ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കളക്ടര്‍ സ്ഥാനത്ത് നിന്ന് മാറ്റി. പുതിയ കളക്ടറായി കൃഷ്ണ തേജ ഐഎഎസിനെ ചുമതല നല്‍കും. സിവില്‍ സര്‍വീസ് കോര്‍പറേഷനിലെ ജനറല്‍ മാനേജര്‍ തസ്തികയിലേക്ക് ശ്രീറാമിന് മാറ്റി നിയമനം നല്‍കി. മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ശ്രീറാമിനെ കളക്ടറായി നിയമിച്ചതില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. ചട്ടവിരുദ്ധമായാണ് നിയമനമെന്നും ചൂണ്ടിക്കാട്ടിയിരുന്നു. ജില്ലാ കളക്ടറാകാന്‍ 2028 വരെ സമയം ഉണ്ടായിട്ടും ധൃതിപിടിച്ചായിരുന്നു നിയമനം. ഇതിനെ മുഖ്യമന്ത്രിയും ഇടതു മുന്നണിയും ന്യായീകരിക്കുകയും ചെയ്തിരുന്നു. ഇതിനിടെയാണ് കളക്ടറെ മാറ്റിയത്.

Author

  • ജുബൈല്‍: ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് ‘യങ് ഇന്ത്യ, സ്‌ട്രോങ് ഡെമോക്രസി’ എന്ന പ്രമേയത്തില്‍ ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്‍

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top