കായംകുളം: കായംകുളം-റിയാദ് പ്രവാസി അസോസിയേഷന്‍ (കൃപ) കുടുംബ സംഗമവും ചികില്‍സ, വിദ്യഭ്യാസ ധനസഹായ വിതരണവും നടത്തി. നമ്പലശ്ശേരില്‍ ഷാഹുല്‍ഹമീദ് നഗറില്‍ (ടിഎ കണ്‍വെന്‍ഷന്‍ സെന്റര്‍) നടന്ന പരിപാടി ആലപ്പുഴ എം പി എ എം ആരിഫ് ഉദ്ഘാടനം ചെയ്തു. പ്രവാസ ലോകത്ത് കുടുംബം പുലര്‍ത്താന്‍ കഷ്ടപെടുമ്പോള്‍ നാടിനും കൈതാങ്ങാകുന്ന പ്രവര്‍ത്തനങ്ങള്‍ മാത്യകാപരമാണ്. കൃപ പ്രവര്‍ത്തകരെ അഭിനന്ദിക്കുന്നതായും അദ്ദേഹം പറഞ്ഞു.
പ്രസിഡന്റ് ഷൈജു നമ്പലശ്ശേരി അധ്യക്ഷത വഹിച്ചു. നഗരസഭാ ചെയര്‍ പേഴ്‌സണ്‍ പി ശശികല വിദ്യഭ്യാസ സഹായവും കബീര്‍ മജീദ് ജീവകാരുണ്യ ഫണ്ടും വിതരണം ചെയ്തു. മൂന്ന് പേര്‍ക്ക് ചികിസ്താ സഹായവും നിര്‍ധനരായ പത്ത് വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസ സഹായവും വിതരണം ചെയ്തു. എസ്എസ്എല്‍സി, പ്ലസ് ടൂ പരീക്ഷയില്‍ ഉന്നത വിജയം നേടിയ കൃപ അംഗങ്ങളുടെ മക്കള്‍ക്കുള്ള അവാര്‍ഡും ചടങ്ങില്‍ സമ്മാനിച്ചു.
ഷബീര്‍ വരിക്കപ്പള്ളി ആമുഖ പ്രഭാഷണം നടത്തി. കൗണ്‍സിലര്‍മാരായ വി എസ് സുല്‍ഫി, ഏ ജെ ഷാജഹാന്‍, ഏ പി ഷാജഹാന്‍, അന്‍ഷാദ് വാഹിദ്, അമ്പിളി പി കെ, ഷാമില സിയാദ്, ഷൈനി ഷിബു, നഗരസഭാ മുന്‍ കൗണ്‍സിലര്‍ എ അബ്ദുല്‍ ജലീല്‍, ഇ സമീര്‍, കൃഷ്ണകുമാര്‍, ഐ ശിഹാബുദ്ധീന്‍, സിറാജുദ്ധീന്‍ തവക്കല്‍, ഷമീര്‍ ബിഡിസി, അനീസ് മംഗല്യ, അജിത് കണ്ടല്ലൂര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. മുന്‍ പ്രസിഡന്റ് അനി അസീസ് സ്വാഗതവും ട്രഷറര്‍ അഷ്‌റഫ് നന്ദിയും പറഞ്ഞു.
സമീര്‍ പിച്ചനാട്ട്, ഷൈജു കണ്ടപ്പുറം, നിസാര്‍ നമ്പലശേരില്‍, സലിം മാളിയേക്കല്‍, കനി ഇസ്ഹാഖ്, സലിം ഇഞ്ചക്കല്‍, യൂസഫ് കുഞ്ഞു, എം ജെ നിസാര്‍, സലിം പള്ളിയില്‍, സിയാദ് ജനത, മഹ്മൂദ് കൊറ്റുകുളങ്ങര, ഷറഫ് മൂടയില്‍, ബഷീര്‍ ചൂനാട്, സവാദ് സത്താര്‍, അബ്ദുല്‍ കലാം, നാസര്‍ തങ്കുഴി, അജു പടിപ്പുരയ്ക്കല്‍ എന്നിവര്‍ നേത്യത്വം നല്‍കി.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.