റിയാദ്: കെഎംസിസി റിയാദ് മങ്കട മണ്ഡലം കമ്മിറ്റിയുടെ ‘ദ എയ്മ്’ ക്യാമ്പെയ്ന്‍ ലോഗോ പ്രകാശനം ചെയ്തു. ബതഹ നൂര്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സിപി മുസ്തഫ പ്രകാശനം നിര്‍വഹിച്ചു. ‘ഫോര്‍വേഡ് ടുഗതര്‍’ എന്ന പ്രമേയത്തില്‍ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പരിപാടിയില്‍ പ്രവര്‍ത്തകരെ സജീവമായി സംഘടനിയില്‍ സജീവമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പെയ്ന്‍.
കെഎംസിസി റിയാദ് മലപ്പുറം ജില്ലാ കമ്മിറ്റി പ്രസിഡന്റ് ഷൗക്കത്ത് കടമ്പോട്ട് ക്യാമ്പയിന്‍ പ്രഖ്യാപന സമ്മേളനം ഉദ്ഘടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് നജ്മുദ്ദീന്‍ മഞ്ഞളാംകുഴി അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റിയുടെ ചന്ദ്രിക പ്രചരണ ക്യാമ്പയിന്‍ മണ്ഡലം തല ഉദ്ഘടാനം കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ഷുഹൈബ് പനങ്ങാങ്ങരയും നോര്‍ക്ക ക്യാമ്പയിന്‍ ഉദ്ഘടാനം കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് അസീസ് വെങ്കിട്ടയും നിര്‍വഹിച്ചു.
ജൂലൈ അവസാന വാരം ഭാഷാ അനുസ്മരണം, ക്വിസ് മത്സരം, സ്വാതന്ത്ര്യ ദിനാഘോഷം, സ്‌പോര്‍ട്‌സ് മീറ്റ്, നേതൃ സ്മൃതി, കേരളപ്പിറവി ദിനാഘോഷം, മാപ്പിളപ്പാട്ട് മത്സരം, നസ്വീഹത് ക്യാമ്പ്, മെഡിക്കല്‍ ക്യാമ്പ്, കരിയര്‍ ഗൈഡന്‍സ്, ഫാമിലി മീറ്റ്, കമ്മ്യൂണിക്കേഷന്‍ സ്‌കില്‍ (ദ ആര്‍ട് ഓഫ് സ്പീച്ച്) തുടങ്ങി വ്യത്യസ്ത പരിപാടികള്‍ നടക്കും. ക്യാമ്പയ്‌നിലെ സ്‌പോര്‍ട്‌സിതര മത്സര പരിപാടികളില്‍ ഒന്നാം സ്ഥാനം ലഭിക്കുന്നവര്‍ക്ക് സ്വര്‍ണ്ണ നാണയം സമ്മാനിക്കും.
മങ്കട നിയോജക മണ്ഡലത്തിലുള്ള റിയാദില്‍ ജോലി ചെയ്ത് പ്രവാസം അവസാനിപ്പിച്ച് മടങ്ങിയ സാമ്പത്തികമായും ശാരീരികമായും ബുദ്ധിമുട്ടനുഭവിക്കുന്നവര്‍ക്ക് മാസം രണ്ടായിരം രൂപ പെന്‍ഷന്‍, വിദേശ രാജ്യങ്ങളില്‍ പഠിക്കുന്ന കെഎംസിസി അംഗങ്ങളുടെ മക്കള്‍ക്ക് ഒരു ലക്ഷം രൂപയുടെ പലിശ രഹിത വായ്പ, മണ്ഡലത്തിന് കീഴില്‍ ബിസിനസ്സ് പദ്ധതി തുടങ്ങിയ പ്രഖ്യാപനങ്ങളും നടന്നു. ഒരു വര്‍ഷം നീളുന്ന ക്യാമ്പെയ്‌ന്റെ സമാപനത്തോട് അനുബന്ധിച്ച് മുസ്ലിം ലീഗ് നേതാക്കളെയും പ്രമുഖ വ്യക്തികളെയും ഉള്‍പ്പെടുത്തി സമാപന സമ്മേളനവും സംഘടിപ്പിക്കും.
ഷാഫി മാസ്റ്റര്‍ ചിറ്റത്തുപാറ മുഖ്യ പ്രഭാഷണം നിര്‍വ്വഹിച്ചു. കെഎംസിസി നാഷണല്‍ കമ്മിറ്റി സുരക്ഷാ പദ്ധതി ചെയര്‍മാന്‍ അഷ്‌റഫ് തങ്ങള്‍ ചെട്ടിപ്പടി, സെന്‍ട്രല്‍ കമ്മറ്റി ജനറല്‍ സെക്രട്ടറി ഷുഐബ് പനങ്ങാങ്ങര സെക്രട്ടറിയേറ്റ് അംഗങ്ങളായ കോയാമു ഹാജി, മുഹമ്മദ് വേങ്ങര, സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികളായ അസീസ് വെങ്കിട്ട ,അഷ്‌റഫ് കല്‍പകഞ്ചേരി, റഫീഖ് മഞ്ചേരി ജില്ലാ ഭാരവാഹികളായ യൂനുസ് നാണത്ത്, മുനീര്‍ വാഴക്കാട്, മുനീര്‍ മക്കാനി, ഷക്കീല്‍ തിരൂര്‍ക്കാട്, റഫീഖ് ചെറുമുക്ക്, അര്‍ഷദ് തങ്ങള്‍ ചെട്ടിപ്പടി, മണ്ഡലം ചെയര്‍മാന്‍ അബൂബക്കര്‍ ഫൈസി വെള്ളില, മണ്ഡലം എക്‌സിക്യൂട്ടീവ് അംഗങ്ങളായ കെ.ടി അബൂബക്കര്‍, റഫീഖ് പൂപ്പലം, സൈതലവി ഫൈസി എന്നിവര്‍ സംസാരിച്ചു.
അഷ്‌റഫ് തങ്ങളുടെ പ്രാര്‍ത്ഥനയോടെ ആരംഭിച്ച പരിപാടിയില്‍ മണ്ഡലം ജനറല്‍ സെക്രട്ടറി റിയാസ് തിരൂര്‍ക്കാട് സ്വാഗതവും ഹാരിസ് വട്ടപ്പറമ്പില്‍ നന്ദിയും പറഞ്ഞു. മണ്ഡലം ഭാരവാഹികളായ അലിക്കുട്ടി, റിയാസ് ചുക്കന്‍, അബു ചെലൂര്‍, സാലിഹ് ചെലൂര്‍, ഷമീര്‍ മാനു, മുസ്ഥഫ മൂര്‍ക്കനാട്, റഷീദ് മച്ചഞ്ചേരി, ശഫീഖ് അലി പി കെ എന്നിവര്‍നേതൃത്വംനല്‍കി.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.