
റിയാദ്: സൗദിയിലെ വ്യാപാര സാധ്യതകളും പുതിയ നിയമങ്ങളും സംബന്ധിച്ച് ഗുഡ് ഹോപ് എന്ന പേരില്‍ റിയാദില്‍ ശില്പശാല സംഘടിപ്പിച്ചു. കെഎംസിസിയുടെ നേതൃത്വത്തില്‍ നടക്കുന്ന ഫെസ്റ്റി വിസ്റ്റ പരിപാടിയുടെ ഭാഗമായിരുന്നു ശില്പശാല.
സൗദി അറേബ്യയുടെ വികസന കുതിപ്പിനൊപ്പം പ്രവാസി സമൂഹവും പങ്കാളികളാവണമെന്ന് ബിസിനസ് കണ്‍സള്‍ട്ടന്റ് അഹ്‌സന്‍ അബ്ദുള്ള പറഞ്ഞു. പുതിയ സംരംഭങ്ങളുംബ തൊഴില്‍ നിയമങ്ങളെല്ലാം രാജ്യത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിന് ആവശ്യമാണ്. നിയമ വിധേയമായി ബിസിനസ് ചെയ്യാനുള്ള അവസരമാണ് ഭരണാധികാരികള്‍ വിദേശികള്‍ക്ക് ഒരുക്കിയിട്ടുളളതെന്നും അദ്ദേഹം പറഞ്ഞു. പരിപാടിയില്‍ പി സി മജീദ് മലപ്പുറം മോഡറേറ്ററായിരുന്നു. നാഷണല്‍ കമ്മിറ്റി വര്‍ക്കിങ് പ്രസിഡന്റ് അഷ്‌റഫ് വേങ്ങാട്ട് ഉദ്ഘാടനം ചെയ്തു.

ക്ഷണിക്കപ്പെട്ട അതിഥികള്‍ പങ്കെടുത്ത പരിപാടിയില്‍ സംശയ നിവാരണത്തിനും അവസരമൊരുക്കി. സി പി മുസ്തഫ, ജലീല്‍ തിരൂര്‍, കബീര്‍ വൈലത്തൂര്‍, യു പി മുസ്തഫ പ്രസംഗിച്ചു. ഷാഹിദ് മാസ്റ്റര്‍ സ്വാഗതവും അബ്ദുല്‍ മജീദ് പയ്യന്നൂര്‍ നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.