റിയാദ്: പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളും സിഎച്ച് മുഹമ്മദ് കോയയും പ്രതിഭാധനരായ നേതാക്കളായിരുന്നുവെന്ന് റിയാദ് മലപ്പുറം ജില്ലാ കെഎംസിസി കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം. ബത്ഹ നൂര്‍ ഓഡിറ്റോറിയത്തില്‍ ‘തങ്ങളും സിഎച്ചും’ എന്ന ശീര്‍ഷകത്തില്‍ നടന്ന അനുസ്മരണ സമ്മേളനം റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ശുഐബ് പനങ്ങാങ്ങര ഉദ്ഘാടനം ചെയ്തു.
ജില്ല പ്രസിഡന്റ് ഷൗക്കത്ത് കടമ്പോട്ട് അധ്യക്ഷത വഹിച്ചു. ഉയര്‍ന്ന വിദ്യാഭ്യാസവും സര്‍ഗാത്മക കഴിവുമുള്ള ശിഹാബ് തങ്ങളെ, സ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയും പ്രതീകമായിട്ടാണ് ചരിത്രം രേഖപ്പെടുത്തിയതെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ ഷുഹൈബ് പനങ്ങാങ്ങര പറഞ്ഞു. സ്വന്തം കഴിവ് കൊണ്ടും പ്രതിഭകൊണ്ടും കേരളീയ സമൂഹത്തില്‍ മായാത്ത മുദ്ര ചാര്‍ത്തിയ നേതാവായിരുന്നു സി എച്ച് മുഹമ്മദ് കോയ. എഴുത്തുകാരന്‍, പ്രഭാഷകന്‍, ഭരണാധികാരി, പത്രപ്രവര്‍ത്തകന്‍ തുടങ്ങി സര്‍വ്വ മേഖലയിലും കഴിവ് തെളിയിച്ച സി എച്ച് മുസ്‌ലിം സമുദായത്തിന്റെ പുരോഗതിക്ക് അടിത്തറയിട്ട നേതാവായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘മാനവികതയുടെ തങ്ങള്‍’ എന്ന വിഷയത്തില്‍ മുഹമ്മദ് കോയ വാഫി വയനാടും ‘സിഎച്ചിന്റെ ഭരണ നൈപുണ്യം’ എന്ന വിഷയം റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി ചെയര്‍മാന്‍ യുപി മുസ്തഫയും ‘സിഎച്ച് എന്ന സാമുദായിക നേതാവ്’ എന്ന വിഷയം റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറി ശാഫി മാസ്റ്റര്‍ തുവ്വൂരും അവതരിപ്പിച്ചു.
റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികളായ സത്താര്‍ താമരത്ത്, അസീസ് വെങ്കിട്ട, സിറാജ് മേടപ്പില്‍ സൗദി കെഎംസിസി നാഷണല്‍ കമ്മിറ്റി നേതാക്കളായ തെന്നല മൊയ്തീന്‍ കുട്ടി, മുജീബ് ഉപ്പട എന്നിവര്‍ പ്രസംഗിച്ചു.
റിയാദ് കെഎംസിസി മലപ്പുറം ജില്ല കമ്മിറ്റി സംഘടിപ്പിച്ച കോപ്പ അമേരിക്ക, യൂറോ കപ്പ് പ്രവചന മത്സരത്തില്‍ വിജയികളായവര്‍ക്കുളള ടര്‍മര്‍ കമ്പനി സ്‌പോണ്‍സര്‍ ചെയ്ത സമ്മാനങ്ങള്‍ വിതരണം ചെയ്തു. വിജയികള്‍ക്കുള്ള സമ്മാനം റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികളായ ജലീല്‍ തിരൂര്‍, അഷറഫ് കല്‍പകഞ്ചേരി, റഫീഖ് മഞ്ചേരി എന്നിവര്‍ സമ്മാനിച്ചു.
മലപ്പുറം ജില്ലാ ഭാരവാഹികളായ ഷരീഫ് അരീക്കോട്, അലിക്കുട്ടി കൂട്ടായി, മജീദ് മണ്ണാര്‍മ്മല, മൊയ്തീന്‍കുട്ടി പൊന്മള, റഫീഖ് ഹസ്സന്‍, ഷബീറലി വള്ളിക്കുന്ന്, സഫീര്‍ വണ്ടൂര്‍, ഇസ്മായില്‍ താനൂര്‍, യൂനുസ് നാണത്ത്, സലാം മഞ്ചേരി, റഫീഖ് ചെറുമുക്ക്, ശിഹാബ് തങ്ങള്‍ കുറുവ എന്നിവര്‍ നേതൃത്വം നല്‍കി. ജനറല്‍ സെക്രട്ടറി സഫീര്‍ മുഹമ്മദ് തിരൂര്‍ സ്വാഗതവും ട്രഷറര്‍ മുനീര്‍ വാഴക്കാട് നന്ദിയും പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.