Sauditimesonline

jabir
ജാബിര്‍ ടിസിക്ക് യാത്രയയപ്പ്

ആര്യാടന്‍ പറഞ്ഞ പ്രവചനം യാഥാര്‍ഥ്യമായി: കെപിസിസി സെക്രട്ടറി

റിയാദ്: ആര്യാടാന്‍ മുഹമ്മദ് അവസാന ശ്വാസം വരെ പ്രസക്തനായ അപൂര്‍വ്വം നേതാക്കളില്‍ ഒരാളായിരുന്നെന്ന് കെപിസിസി സെക്രട്ടറി കെ പി നൗഷാദ് അലി. ഒഐസിസി റിയാദ് മലപ്പുറം ജില്ല കമ്മറ്റി സംഘടിപ്പിച്ച ‘ആര്യാടനോര്‍മ്മയില്‍’ അനുസ്മരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദീര്‍ഘവീക്ഷണത്തോടെ ഭാവി രാഷ്ട്രീയം നിരീക്ഷിക്കുകയും പ്രവചിക്കുകയും ചെയ്ത നേതാവായിരുന്നു ആര്യാടന്‍. കോണ്‍ഗ്രസ്സ് 44 സീറ്റിലേക്ക് ഒതുങ്ങിയ 2014ല്‍ രാഹുല്‍ ഗാന്ധിക്ക് മോഡിയെ പ്രതിരോധിക്കാന്‍ ആകില്ലെന്ന് കോണ്‍ഗ്രസ്സുകാര്‍ പോലും ആശങ്കപ്പെട്ടിരുന്നു. എന്നാല്‍ രാഹുല്‍ ഗാന്ധിയില്‍ പ്രതീക്ഷ അര്‍പ്പിക്കാമെന്നും അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ്സ് ശക്തമായി തിരിച്ചു വരുമെന്നും ആര്യാടന്‍ പറഞ്ഞ പ്രവചനം യാഥാര്‍ഥ്യമായെന്നും നൗഷാദലി പറഞ്ഞു.

പാര്‍ട്ടി ഓഫീസുകളില്‍ അന്തിയുറങ്ങിയും തൊഴിലാളികളുടെ പ്രശ്‌നങ്ങളില്‍ സജീവ ഇടപെടല്‍ നടത്തിയും ജനങ്ങള്‍ക്കിടയില്‍ ജീവിച്ച നേതാവിന്റെ രാഷ്ട്രീയ പ്രവര്‍ത്തന ശൈലി അനുകരണീയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജില്ല പ്രസിഡണ്ട് സിദ്ധീഖ് കല്ലുപറമ്പന്‍ അധ്യക്ഷത വഹിച്ചു. സെന്‍ട്രല്‍ കമ്മറ്റി പ്രസിഡന്റ് അബ്ദുള്ള വല്ലാഞ്ചിറ ഉത്ഘാടനം ചെയ്തു. ഹ്രസ്വസന്ദര്‍ശനാര്‍ഥം സൗദിയിലെത്തിയ പരപ്പനങ്ങാടി മണ്ഡലം പ്രസിഡണ്ട് എന്‍ പി ഖാദറും ചടങ്ങില്‍ അതിഥിയായി പങ്കടുത്തു.

ഗ്ലോബല്‍ കമ്മറ്റി സെക്രട്ടറി റസാക് പൂക്കോട്ടുംപാടം, കുഞ്ഞി കുമ്പള, സലിം കളക്കര, നൗഫല്‍ പാലക്കാടന്‍, രഘുനാഥ് പറശ്ശിനിക്കടവ്, ഷാനവാസ് മുനമ്പത്ത്, ഷഫീക് കൊല്ലം, ഭാസ്‌കരന്‍ മഞ്ചേരി, സക്കീര്‍ ദാനത്ത്, അമീര്‍ പട്ടണത്ത്, വഹീദ് വാഴക്കാട്, ബാബു നിലമ്പൂര്‍, ശിഹാബ് അരിപ്പന്‍, സ്മിത മൊഹിയുദ്ധീന്‍, സൈഫുന്നീസ സിദ്ദിഖ്, സിംന നൗഷാദ് എന്നിവര്‍ സംസാരിച്ചു. നൗഷാദ് അലിക്കുള്ള ജില്ല കമ്മറ്റിയുടെ ഉപഹാരം ടഷറര്‍ സാദിഖ് വടപുറം സമ്മാനിച്ചു. ഷൗക്കത്ത് ഷിഫാ പൊന്നാട അണിയിച്ചു. എന്‍ പി ഖാദറിനെ സെന്‍ട്രല്‍ കമ്മറ്റി ജനറല്‍ സെക്രട്ടറി സക്കീര്‍ ദാനത്ത് പൊന്നാട അണിഞ്ഞ് ആദരിച്ചു.

ജില്ല ജനറല്‍ സെക്രട്ടറി ജംഷാദ് തുവ്വൂര്‍ സ്വാഗതവും ഷറഫ് ചിറ്റന്‍ നന്ദിയും പറഞ്ഞു. ജില്ലാ വര്‍ക്കിങ് പ്രസിഡണ്ട് വഹീദ് വാഴക്കാട്, അന്‍സാര്‍ വാഴക്കാട്, സൈനുദ്ധീന്‍ വെട്ടത്തൂര്‍, ഉണ്ണി വാഴയൂര്‍, അന്‍സാര്‍ നെയ്തല്ലൂര്‍, ബനൂജ് പുലത്ത്, സലീം വാഴക്കാട് , ബഷീര്‍ കോട്ടക്കല്‍, റഫീഖ് കോടിഞ്ഞി, മുത്തു പാണ്ടിക്കാട്, ബഷീര്‍ക്ക വണ്ടൂര്‍ എന്നിവര്‍ നേത്യത്വം നല്‍കി. വിവിധ മണ്ഡലം കമ്മിറ്റികള്‍ക്കു വേണ്ടി ബാദുഷ മഞ്ചേരി, ഉമര്‍ അലി അക്ബര്‍, ഫൈസല്‍ തമ്പലക്കോടന്‍, മുജീബ് പെരിന്തല്‍മണ്ണ, സന്‍വീര്‍ വാഴക്കാട്, റഫീഖ് കുപ്പനത്ത് എന്നിവര്‍പൊന്നാണഅണിയിച്ചു

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top