
റിയാദ്: തൃത്താല മണ്ഡലം യു ഡി എഫ് സ്ഥാനാര്‍ഥികളെ വിജയം സുനിശ്ചിതമാക്കി പ്രവാസ ലോകത്തെ പ്രവര്‍ത്തകര്‍. ഇതിന്റെ ഭാഗമായി തൃത്താല മണ്ഡലം കെഎംസിസി തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു.

ഇടതു ഭരണം ജീവിതം ദുസ്സഹമാക്കി. നിഷ്പക്ഷരായ ജനവിഭാഗത്തിന്റെ മുഴുവന്‍ പിന്തുണയും ഐക്യ ജനാതിപത്യ മുന്നണി സ്ഥാനാര്‍ഥികള്‍ക്ക് ലഭിക്കും. -കണ്‍വെന്‍ഷന്‍ ഉല്‍ഘാടനം ചെയ്ത ഉസ്മാനലി പാലത്തിങ്ങല്‍ പറഞ്ഞു. പ്രസിഡന്റ് ഹസ്സൈനാര്‍ അധ്യക്ഷത വഹിച്ചു. ഷാഫി ചേറ്റുപാറ മുഖ്യ പ്രഭാഷണം നടത്തി. ശുഹൈബ് പനങ്ങാങ്ങര, ഹനീഫ പട്ടാമ്പി, മുനീര്‍, ഷൊര്‍ണുര്‍, മുത്തുക്കുട്ടി തരൂര്‍, ഷാഫി കരുവാരക്കുണ്ട്, റഫീഖ്, ഷറഫു പുളിക്കല്‍, മുഹമ്മദ് കുട്ടി തൃത്താല, അനസ് കൊടലൂര്‍, അന്‍സാര്‍ വാവനൂര്‍, ഇര്‍ഷാദ് പരുതൂര്‍ എന്നിവര്‍ പ്രസംഗിച്ചു.
ജനറല്‍ സെക്രട്ടറി സാദിഖ് പരുതൂര്‍ സ്വാഗതവും ട്രഷറര്‍ റഷീദ് നന്ദിയും പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
