
റിയാദ്: മുഖ്യമന്ത്രിയുടെ ഓഫീസ് നേരിട്ട് നടത്തുന്ന കള്ളക്കടത്താണ് കേരളത്തില്‍ അരങ്ങേറുന്നതെന്ന് ഓ ഐ സി സി എറണാകുളം ജില്ലാ തെരെഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍. ഭരണകൂട ഭീകരതയും അഴിമതിയും നിറഞ്ഞ ഭരണത്തില്‍ ജനം പൊറുതിമുട്ടി. ഐക്യ ജനാധിപത്യമുന്നണിക്ക് വിജയം ഉറപ്പാണെങ്കിലും വാര്‍ഡുകളിലെ വോട്ടുകള്‍ ഏകോപിപ്പിക്കണം. രാഷ്ട്രീയ കരുനീക്കങ്ങളെ ം കരുതിയിരിക്കണമെന്നും കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത സെന്‍ട്രല്‍ കമ്മറ്റി പ്രസിഡന്റ് കുഞ്ഞി കുംബള പറഞ്ഞു.

കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേലിന്റെ നിര്യാണത്തില്‍ യോഗം അനുശോചനം അറിയിച്ചു. വൈസ് പ്രസിഡണ്ട് ജാഫര്‍ഖാന്‍ ആമുഖ പ്രസംഗം നടത്തി. പ്രസിഡന്റ് ഷുക്കൂര്‍ ആലുവ അധ്യക്ഷത വഹിച്ചു. സെന്‍ട്രല്‍ കമ്മറ്റി ജനറല്‍ സെക്രട്ടറി യഹിയ കൊടുങ്ങല്ലൂര്‍, വൈസ് പ്രസിഡന്റ് സലീം കളക്കര, മാത്യു ജോസഫ്, റിജോ ഡൊമിനിക്കോസ്, നാദിര്‍ഷ ചാലരാ, ജോബി ജോര്‍ജ്, നാസര്‍ ആലുവ, അജീഷ് ചെറുവട്ടൂര്‍, ജോജോ ജോര്‍ജ്, പ്രവീണ്‍ ജോര്‍ജ്, അരുണ്‍ എല്‍ദോ, ഡൊമിനിക് സാവിയോ, ജോണ്‍സന്‍ മാര്‍ക്കോസ്, നൗഷാദ് ആലുവ, ജിബിന്‍ സമദ് എന്നിവര്‍ പ്രസംഗിച്ചു. സന്തോഷ് തോമസ്, സലാം ബതൂക്, സക്കീര്‍ കലൂര്‍, റെനി ആന്‍ഡ്രുസ്, ജോമി, അന്‍സല്‍, ജലീല്‍ കൊച്ചിന്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. ജനറല്‍ സെക്രെട്ടറി സലാം പെരുമ്പാവൂര്‍ സ്വാഗതവും ട്രെഷറര്‍ ജെയിംസ് വര്ഗീസ് നന്ദിയും പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
