
റിയാദ്: സാമൂഹിക ജീവകാരുണ്യ കൂട്ടായ്മ മൈത്രി കരുനാഗപ്പള്ളി ചികിത്സാ ധനസഹായം കൈമാറി. നാലുമാസമായി ആര്‍.സി.സിയില്‍ ചികിത്സയില്‍ കഴിയുന്ന 9 വയസുള്ള മുഹമ്മദ് അല്‍ത്താഫിന്റെ മജ്ജ മാററി വെക്കല്‍ ശാസ്ത്രക്രിയക്കാണ് സഹായം കൈമാറിയത്. മൈത്രി അംഗങ്ങളില്‍ നിന്ന് സ്വരൂപിച്ച സഹായം പ്രസിഡന്റ് സക്കീര്‍ ഷാലിമാര്‍ ജീവകാരുണ്യ കണ്‍വീനര്‍ നസീര്‍ഖാന് കൈമാറി.

ഷാലിമാര്‍ വില്ലയില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് സക്കീര്‍ അധ്യക്ഷത വഹിച്ചു. ഷാനവാസ് മുനമ്പത്ത് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഷംനാദ് കരുനാഗപ്പള്ളി, അബ്ദുല്‍ മജീദ്, നാസര്‍ ലെയ്‌സ്, ഷാജഹാന്‍, ഫത്തഹുദ്ദീന്‍, സുധീര്‍, റാഷിദ് എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു. ജനറല്‍ സെക്രട്ടറി നിസാര്‍ പള്ളിക്കശ്ശേരില്‍ സ്വാഗതവും ട്രഷറര്‍ റഹ്മാന്‍ മുനമ്പത്ത് നന്ദിയും പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
