Sauditimesonline

eva
'ഇവാ' കുടുംബ സംഗമവും വിന്റര്‍ ഫെസ്റ്റും

കേരള പിറവിദിനത്തില്‍ ഭാഷാപ്രതിജ്ഞയെടുത്ത് കിയ

റിയാദ്: കേരള സംസ്ഥാനം രൂപികൃതമായതിന്റെ അറുപത്തിയൊമ്പതാം വാര്‍ഷിക ദിനം കേക്ക് മുറിച്ചും ഭാഷാപ്രതിജ്ഞ എടുത്തും കൊടുങ്ങല്ലൂര്‍ കൂട്ടായ്മ ആഘോഷിച്ചു. ഐക്യകേരളം രൂപംകൊണ്ടതു ഭാഷയുടെ അടിസ്ഥാനത്തിലാണ്, മലയാളം മറന്നുപോകുന്ന മലയാളിയെ മാതൃഭാഷയുടെ കരുത്തും ഓജസും ബോധ്യപ്പെടുത്താനുള്ള ദിനം കൂടിയാണ് കേരള പിറവി ദിനാഘോഷമെന്ന് മാധ്യമ പ്രവര്‍ത്തകന്‍ ജയന്‍ കൊടുങ്ങല്ലൂര്‍ പറഞ്ഞു.

മലയാള ഭാഷയെ ചേര്‍ത്ത് നിര്‍ത്തി വരും തലമുറയ്ക്ക് ഭാഷയുടെ ശക്തിപകരാന്‍ കേരളപ്പിറവി പ്രചോദനമാകെട്ടെയെന്ന് ചടങ്ങില്‍ സംസാരിച്ചവര്‍ അഭിപ്രായപെട്ടു റിയാദ് ബത്ഹ ലൂഹ മാര്‍ട്ട് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ കിയ പ്രസിഡണ്ട് ജയന്‍ കൊടുങ്ങല്ലൂര്‍ ഭാഷാപ്രതിജ്ഞ ചൊല്ലി കൊടുത്തു. സൈഫ് റഹ്മാന്‍, വി എസ് അബ്ദുല്‍ സലാം ഷാനവാസ്, മുസ്തഫ, ആഷിക്; അഫ്‌സല്‍, എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. ജലാല്‍ മതിലകം, ഷംസു, അബ്ദുല്‍ മജീദ്, ലോജിത്, എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വംകൊടുത്തു

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top