Sauditimesonline

eva
'ഇവാ' കുടുംബ സംഗമവും വിന്റര്‍ ഫെസ്റ്റും

തലശ്ശേരി കൂട്ടായ്മ ഇരുപത്തിയഞ്ചാം വാര്‍ഷികം

റിയാദ്: തലശ്ശേരി മണ്ഡലം വെല്‍ഫെയര്‍ അസോസിയേഷന്‍ റിയാദ് ഇരുപത്തിയഞ്ചാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി അദ്‌നാന്‍ മെഹ്ഫില്‍-25 സംഘടിപ്പിച്ചു. മക്ക റോഡ് എക്‌സിറ്റ് 26ല്‍ ഫ്‌ലെമിംഗോ മാളില്‍ നടന്ന സംഗീത നിശയില്‍ ഗായകരായ ആബിദ് കണ്ണൂര്‍, സജിലി സലീം എന്നിവരോടൊപ്പം റിയാദിലെ അബ്ദുല്‍ കബീര്‍, ഉമ്മര്‍ ഫിറോസ് എന്നിവരും പങ്കെടുത്തു. സജിന്‍ നിഷാന്‍ അവതാരകനായിരുന്നു.

ടി.എം.ഡബ്ല്യു.എ റിയാദിലെ പ്രവര്‍ത്തനങ്ങള്‍ ഉള്‍പെടുത്തിയ ഡോകുമെന്ററി മുഹമ്മദ് സലിം പി.വി, റഫ്‌സാദ് വാഴയില്‍ എന്നിവര്‍ ചേര്‍ന്ന് അവതരിപ്പിച്ചു. സീനിയര്‍ എക്‌സിക്യൂട്ടീവ് അംഗങ്ങളായ പ്രൊഫ. അബ്ദുല്‍ ഫൈസല്‍ ഒ വി, യൂനുസ് ഉസ്മാന്‍, ഖാലിദ് റഹ്മാന്‍ ചെറിയത്ത്, മുഹമ്മദ് ഷഫീക്ക് പി.പി, ഷമീര്‍ തീക്കൂക്കില്‍ എന്നിവരെ പ്രസിഡണ്ട് തന്‍വീര്‍ ഹാഷിമിന്റെ നേതൃത്വത്തില്‍ ആദരിച്ചു.

വൈകുന്നേരം നാലിന് പുഡ്ഡിങ്ങ് ഫെസ്റ്റ് പാചക മത്സരത്തോടെ ആരംഭിച്ച പരിപാടികള്‍ രാത്രി പന്ത്രണ്ടു വരെ തുടര്‍ന്നു. മത്സരത്തില്‍ ഷെയ്ഖ് അബ്ദുള്ള, അനീസ ഹദ്ധാദ് എന്നിവര്‍ വിധികര്‍ത്താക്കളായിരുന്നു. ജഫ്രീന ജഫ്ഷീദ് ഒന്നാം സ്ഥാനവും നഫീസ ഷഫീക്ക് രണ്ടാം സ്ഥാനവും ശഫാഹു റമീസ് മൂന്നാം സ്ഥാനവും നേടി. വിജയികള്‍ക്ക് പുഡ്ഡിങ്ങ് ഫെസ്റ്റ് മത്സരങ്ങളുടെ കോ ഓര്‍ഡിനേറ്റര്‍മാരായ അഷ്‌കര്‍ വി.സി, ശബ്‌നം അഷ്‌കര്‍, അബ്ദുല്‍ ഖാദര്‍ മോച്ചേരി എന്നിവരുടെ നേതൃത്വത്തില്‍, റിയാദിലെ പ്രമുഖ ഷെഫ് മശൂദ് സമ്മാനദാനം നിര്‍വഹിച്ചു. ഹസീബ് ഒ.വി, അബ്ദുല്‍ കരീം കെ.എം എന്നിവരുടെ നേതൃത്വത്തില്‍ റിയാദ് കലാവേദി ഗാനവിരുന്നൊരുക്കി.

ആബിദ് കണ്ണൂരും സജിലി സലീമും സംഗീത വിരുന്നിന് നേതൃത്വം നല്‍കി. കുട്ടികളുടെ ഫാഷന്‍ ഷോ, ഒപ്പന, അറബിക് ഡാന്‍സ്, ഹൂല ഹൂപ് ഡാന്‍സ്, ഡാന്‍ഡിയ തുടങ്ങിയ പരിപാടികള്‍ ആഘോഷങ്ങളുടെ മാറ്റ് കൂട്ടി. റിയാദിലെ ബിസിനസ് കലാ സാംസ്‌കാരിക ദൃശ്യമാധ്യമ രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു. ലക്കി ഡ്രോയില്‍ മഹര്‍ ഷഫീക്, താഹിര്‍ വാഴയില്‍ ,സമീര്‍ അവല്‍ എന്നിവര്‍ വിജയികളായി. പരിപാടികള്‍ക്ക് ഹാരിസ് പി.സി, അഫ്താബ് അമ്പിലായില്‍ എന്നിവര്‍ നേതൃത്വം നല്‍കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top