
റിയാദ്: ‘അക്ഷരമാണ് പ്രതിരോധം’ എന്ന പ്രമേയത്തില്‍ ‘പ്രവാസി വായന’ കാമ്പയിന് റിയാദില്‍ തുടക്കം. റിയാദ് അല്‍മാസ് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന ഐസിഎഫ് സെനറ്റ് യോഗത്തില്‍ മുഴുവന്‍ റീജിയന്‍ സെനറ്റ് അംഗങ്ങളും വരി ചേര്‍ന്നാണ് കാമ്പയിന് തുടക്കം കുറിച്ചത്. പ്രവാസി സമൂഹത്തില്‍ വായനാശീലം വളര്‍ത്തുന്നതിനായി ആരംഭിച്ചതാണ് പ്രവാസി വായന മാസിക.

പ്രവാസം, സാമൂഹികം, സാംസ്‌കാരികം, വിദ്യാഭ്യാസം, ആത്മീയം, കുടുംബം, രാഷ്ട്രീയം തുടങ്ങിയ ആനുകാലിക വിഷയങ്ങളില്‍ ശക്തമായ ഇടപെടല്‍ നടത്തുന്ന വായനയില്‍ പ്രവാസി മലയാളികളുടെ രചനകള്‍ക്കും അനുഭവങ്ങള്‍ക്കുമാണ് പ്രഥമ പരിഗണന നല്‍കുന്നത്. പ്രവാസി മലയാളികളുടെ ശബ്ദമായ വായന പന്ത്രണ്ട് വര്‍ഷം പൂര്‍ത്തിയാക്കുകയാണ്.

ഗള്‍ഫ് രാജ്യങ്ങളില്‍ അച്ചടിക്കുന്ന ഏക മലയാള മാസിക കൂടിയാണ് പ്രവാസി വായന. പ്രിന്റഡ് കോപ്പികള്‍ക്ക് പുറമെ ഡിജിറ്റല്‍ വായനക്ക് കൂടി പ്രാധാന്യം നല്‍കിയാണ് പുതിയ കാമ്പയിന്‍ ആരംഭിച്ചത്. റിയാദില്‍ നടന്ന കാമ്പയിന്‍ സൗദി നാഷണല്‍ ക്ഷേമകാര്യ സെക്രട്ടറി ലുഖ്മാന്‍ പാഴൂര്‍ ഉദ്ഘാടനം ചെയ്തു. അബ്ദുറഹ്മാന്‍ സഖാഫി ബദിയ അധ്യക്ഷത വഹിച്ചു. റീജിയന്‍ പബ്ലിക്കേഷന്‍ സെക്രട്ടറി അബ്ദുല്‍ ജബ്ബാര്‍ കുനിയില്‍ കാമ്പയിന്‍ അവലോകനം ചെയ്തു. അഷ്‌റഫ് അലി കീഴ്പ്പറമ്പ്, അഷറഫ് ഓച്ചിറ, ഹുസൈന്‍ അലി കടലുണ്ടി, അബ്ദുസലാം പാമ്പുരുത്തി, ഇബ്രാഹീം കരീം, അബ്ദുല്‍ മജീദ് താനാളൂര്‍, ഷമീര്‍ രണ്ടത്താണി തുടങ്ങിയവര്‍ സംബന്ധിച്ചു.





