
റിയാദ്: കോഴിക്കോട് തെക്കേപ്പുറം നിവാസികളുടെ കൂട്ടായ്മ സംഗമം കള്‍ച്ചറല്‍ സൊസൈറ്റി മുപ്പത്തിഒന്നാമത് ‘സംഗമം സോക്കര്‍-2025’ റിയാദിലെ ദിറാബ് ദുരത് മലാബ് സ്‌റ്റേഡിയത്തില്‍ പുരോഗമിക്കുന്നു. രണ്ടാംവാരം ആദ്യ കളിയില്‍ ടീം എല്‍ ഫിയാഗോ എഫ് സി മൂന്നു ഗോുളകള്‍ക്ക് ടീം കിക്കെഴ്‌സ് എഫ്‌സിയെ മുട്ടുകുത്തിച്ചു. എല്‍ ഫിയാഗോ എഫ്‌സിയുടെ യാസര്‍ ആയിരുന്നു മാന്‍ ഓഫ് ദി മാച്ച്, ഇതിനുള്ള പുരസ്‌കാരം ടെഫ ആക്ടിങ് ചെയര്‍മാന്‍ താജുദ്ധീന്‍ പി മാളിയേക്കലും സംഗമം ട്രോഫി ഡാഫൊഡില്‍സ് ഗ്രൂപ്പ് എം ഡി ഹൈസം ആദമും ചേര്‍ന്നു സമ്മാനിച്ചു.

ജൂനിയര്‍ ഫുട്‌ബോള്‍ മത്സരത്തില്‍ ഖിദിയ യുണൈറ്റഡും അത്‌ലറ്റികോ അല്‍ ദിരിയ ടീമും മാറ്റുരച്ച മത്സരം സമനിലയില്‍ അവസാനിച്ചു. ഖിദിയ യുണൈറ്റഡ് ടീമിന്റെ റെമിന്‍ ഷാഹിദ് ആയിരുന്നു കളിയിലെ മാന്‍ ഓഫ് ദി മാച്ച്, സംഗമം ജനറല്‍ സെക്രട്ടറി എസ് വി ഹനാന്‍ ബിന്‍ ഫൈസല്‍ മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരം സമ്മാനിച്ചു.

റിയാദ് പയനീയേഴ്‌സും തെക്കേപ്പുറം ഫാല്‍ക്കണും മാച്ചുരച്ച മത്സരം സമനിലയില്‍ അവസാനിച്ചു. റിയാദ് പയനീയേഴ്‌സിന്റെ ജലാല്‍ ആയിരുന്നു മാന്‍ ഓഫ് ദി മാച്ച്. സേഫ്റ്റി മോര്‍ എം ഡി കെ പി ഹാരിസും സംഗമം ട്രോഫി പ്രസിഡന്റ് പി എം മുഹമ്മദ് ഷാഹിനും ചേര്‍ന്നു സമ്മാനിച്ചു.
ഒക്ടോബര്‍ 31ന് നടക്കുന്ന മൂന്നാം വാരത്തിലെ ആദ്യ മത്സരത്തില്‍ തെക്കേപ്പുറം ഫാല്‍ക്കണ്‍ കിക്കെഴ്‌സ് എഫ് സിയെയും രണ്ടാം മത്സരത്തില്‍ റിയാദ് പയനീയേഴ്‌സ് എല്‍ ഫിയാഗോ എഫ് സി ടീമിനെയും നേരിടും. സംഗമം ജൂനിയര്‍ ഫുട്‌ബോള്‍ ഫൈനല്‍ മത്സരങ്ങളും ലെജന്‍ഡ് ഫുട്ബാള്‍ മത്സരങ്ങളും അരങ്ങേറും. നവംബര്‍ ഏഴിനു സംഗമം സബ് ജൂനിയര്‍, കിഡ്‌സ് ഫുട്ബാള്‍ മത്സരങ്ങളും സോക്കര്‍-2025 ഫൈനല്‍ മത്സരങ്ങളും അരങ്ങേറുമെന്നു സംഘടകര്‍ അറിയിച്ചു. വൈകീട്ട് നാലു മുതല്‍ രാത്രി എട്ടു വരെയാണ് മത്സരങ്ങള്‍.





