കോഴിക്കോട്: ‘ഇസ്‌ലാം മാനവികതയുടെയും സമാധാനത്തിന്റെയും മതം’ എന്ന പ്രമേയത്തില്‍ കെഎന്‍എം സംസ്ഥാന സമിതി സംഘടിപ്പിക്കുന്ന സമാധാന സമ്മേളനം 12നു വൈകീട്ട് 5ന് കോഴിക്കോട് കടപ്പുറത്ത് നടക്കും. മദീന മസ്ജിദുന്നബവി ഇമാം ശൈഖ് ഡോ.അബ്ദുല്ല അബ്ദുറഹ്മാന്‍ അല്‍ ബുഅയ്ജാന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. മനോഹരമായ ഖുര്‍ആന്‍ പാരായണവും മികച്ച പ്രഭാഷണങ്ങളും നടത്തി ശ്രദ്ധ നേടിയ പണ്ഡിതനും അക്കാദമിഷ്യനുമാണ് മദീന ഇമാം.
വര്‍ഗ്ഗീയ, വിഭാഗീയ ചിന്തകള്‍ക്കെതിരെ സൗഹൃദത്തിന്റെയും സഹിഷ്ണുതയുടെയും സന്ദേശം സമൂഹത്തിന് നല്‍കുക എന്നതാണ് സമാധാന സമ്മേളനം ലക്ഷ്യം വയ്ക്കുന്നതെന്ന് നേതാക്കള്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. കടപ്പുറത്ത് നടക്കുന്ന മഗ്‌രിബ് നമസ്‌കാരത്തിന് ഇമാം നേതൃത്വം നല്‍കും. സ്ത്രീകള്‍ക്ക് പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും സംഘാടകര്‍ അറിയിച്ചു.
സമ്മേളനത്തില്‍ മന്ത്രി വി അബ്ദുറഹമാന്‍, ടിപി അബ്ദുല്ല കോയ മദനി, എം മുഹമ്മദ് മദനി, പികെ കുഞ്ഞാലിക്കുട്ടി, എംപിമാമാരായ എംകെ. രാഘവന്‍, ഇടി മുഹമ്മദ് ബഷീര്‍, പിവി അബ്ദുല്‍ വഹാബ്,
അഹ്മദ് ദേവര്‍കോവില്‍ എംഎല്‍എ, ഡോ ഫസല്‍ ഗഫൂര്‍, നൂര്‍ മുഹമ്മദ് നൂര്‍ഷ, പി കെ അഹ്മദ് സാഹിബ്, ഡോ. ഹുസൈന്‍ മടവൂര്‍ എന്നിവര്‍ പ്രസംഗിക്കും.
ഇന്‍ഡ്യ സന്ദര്‍ശിക്കുന്ന മദീന ഇമാം വിവിധ സ്ഥാപനങ്ങള്‍ സന്ദര്‍ശിക്കും.14നു എറണാകുളം വൈറ്റില സലഫി കോംപ്ലക്‌സില്‍ ജുമുഅക്ക് നേതൃത്വം നല്‍കും. ഡല്‍ഹിയില്‍ എത്തുന്ന ഇമാം 9നു ശനി ഡല്‍ഹി രാം ലീല മൈതാനത്ത് നടക്കുന്ന ആള്‍ ഇന്‍ഡ്യ അഹ്‌ലെ ഹദീസ് കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്യും.രാജ്യത്തെ പ്രമുഖ മുസ്‌ലിം നേതാക്കളുമായി കൂടിക്കാഴ്ചയും നടത്തും.
വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തവര്‍ടിപി അബ്ദുല്ല കോയ മദനി(പ്രസിഡന്റ് കെഎന്‍എം), എ അസ്ഗര്‍ അലി (കെഎന്‍എം സെക്രട്ടറി) ഡോ.എ ഐ അബ്ദുല്‍ മജീദ് (കെഎന്‍എം സെക്രട്ടറി), വളപ്പില്‍ അബ്ദുല്‍ സലാം (കെഎന്‍എം കോഴിക്കോട് ജില്ലാ സെക്രട്ടറി), ശുക്കൂര്‍ സ്വലാഹി (ഐ എസ്എം സെക്രട്ടറി), നിസാര്‍ ഒളവണ്ണ (മീഡിയ കോ ഓര്‍ഡിനേറ്റര്‍) എന്നിവര്‍ പങ്കെടുത്തു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.