റിയാദ്: പ്രത്യാശയും പ്രതീക്ഷയും നല്‍കുന്നതാണ് ഭാവിയുടെ ഇന്ത്യന്‍ രാഷ്ട്രീയമെന്നു എന്‍ കെ പ്രേമചന്ദ്രന്‍ എംപി. മതേതര ജനാധിപത്യത്തിന്റെ നില നില്‍പ്പിനെ ദുര്‍ബലപ്പെടുത്തുന്ന ശക്തികളെ രാജ്യം അതെ നാണയത്തില്‍ തിരിച്ചറിഞ്ഞു. അതിന്റെ പ്രതിഫലനമാണ് പാര്‍ലമെന്റ് തെരെഞ്ഞെടുപ്പു ഫലമെന്ന് അദ്ദേഹം വ്യക്തമാക്കി. റിയാദ് ഓഐസിസി കൊല്ലം ജില്ല കമ്മിറ്റി സംഘടിപ്പിച്ച സ്വീകരണ സമ്മേളനത്തില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാഹുല്‍ ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്ര അക്ഷരാര്‍ത്ഥത്തില്‍ ജനാധിപത്യത്തിന്റെ ഉത്സവമായിരുന്നു. വര്‍ത്തമാനകാല ഇന്ത്യന്‍ രാഷ്ട്രീയത്തിലെ അടിസ്ഥാന ജീവല്‍ പ്രശ്‌നങ്ങള്‍ മുന്നോട്ട് വെച്ച യാത്ര മോഡിയുടെ മൂന്നാമൂഴം എളുപ്പമല്ലാതാക്കി. കോണ്‍ഗ്രസ് വിമുക്ത ഭാരതത്തിനായി സിപിഎമ്മും ബിജെപിയും ഇരുട്ടിന്റെ മറവില്‍ കൈകോര്‍ത്തു പ്രവര്‍ത്തിക്കുന്നു. പിണറായി വിജയന് മൂന്നാമൂഴം ലഭിച്ചാല്‍ സംസ്ഥാനത്തെ രാഷ്ട്രീയ ചിത്രം മാറ്റി മറിച്ചു പുതിയ ഒരു ശക്തി കൂടി കേരളത്തില്‍ സ്ഥാനമുറപ്പിക്കുമെന്നും ജാതി രാഷ്ട്രീയത്തിന് അവസരം ഒരുക്കുമെന്നും പ്രേമചന്ദ്രന്‍ പറഞ്ഞു.
മലാസ് അല്‍മാസ് ആഡിറ്റോറിത്തില്‍ നടന്ന സ്വീകരണ സമ്മേളനത്തില്‍ ഒഐസിസി കൊല്ലം ജില്ലാ കമ്മിറ്റി പ്രസിഡന്റ് ഷെഫീക്ക് പുരക്കുന്നില്‍ അധ്യക്ഷത വഹിച്ചു. റിയാദ് സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് അബ്ദുള്ള വല്ലാഞ്ചിറ ഉദ്ഘാടനം നിര്‍വഹിച്ചു. ബാലുകുട്ടന്‍ ആമുഖ പ്രഭാഷണം നടത്തി. കുഞ്ഞി കുമ്പള, ശിഹാബ് കൊട്ടുകാട്, റഹ്മാന്‍ മുനമ്പത്ത്, ഷംനാദ് കരുനാഗപ്പള്ളി, സലിം കളക്കര, ജാന്‍സി പ്രഡിന്‍, നാസര്‍ ലൈസ്, സിദ്ധീക്ക് കല്ലുപറമ്പന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ശാലു ദിനേശ്, യോഹന്നാന്‍ കുണ്ടറ, നിസാര്‍ പള്ളിക്കശേരില്‍, ബിനോയ് മത്തായി, ബിജു ലാല്‍ തോമസ്, സാബു കല്ലേലിഭാഗം, അലക്‌സാണ്ടര്‍, നിസാം കുന്നിക്കോട് എന്നിവര്‍ നേത്യത്വം നല്‍കി. ഒഐസിസി കൊല്ലം ജില്ലാ കമ്മിറ്റി ജനറല്‍ സെക്രട്ടറി അലക്‌സ് കൊട്ടാരക്കര സ്വാഗതവും ട്രഷറര്‍ സത്താര്‍ ഓച്ചിറ നന്ദിയും പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.