
റിയാദ്: ദീപം തെളിയിച്ചും കേക്ക് മുറിച്ച് മധുരം പങ്കുവെച്ചും കേരളക്കരയോടൊപ്പം റിയാദ് കേളി പ്രവര്‍ത്തകരും വിജയദിനം ആഘോഷിച്ചു. എല്‍ഡിഎഫിന് തുടര്‍ ഭരണം ലഭിച്ചതിന്റെ ഭാഗമായി കേരളത്തില്‍ നടന്ന വിജയാഘോഷത്തിന്റെ ഭാഗമായാണ് സൗദിയിലെ വിവിധ ഭാഗങ്ങളിലെ മലയാളികളോടൊപ്പം റിയാദിലെ കേളി കലാസാംസ്‌കാരിക വേദി പ്രവര്‍ത്തകരും വിജയാഘോഷത്തില്‍ പങ്കെടുത്തത്.
CITY FLOWER
റിയാദ് കേളി ഓഫീസില്‍ നടന്ന വിജയാഹ്ലാദത്തിന് രക്ഷാധികാരി സമിതി കണ്‍വീനര്‍ കെപിഎം സാദിഖ് നേതൃത്വം നല്‍കി. ആക്ടിംഗ് സെക്രട്ടറി ടി.ആര്‍.സുബ്രഹ്മണ്യന്‍ ഉള്‍പ്പെടെ നിരവധി പ്രവര്‍ത്തരുംപങ്കെടുത്തു. കേളിയുടെ വിവിധ ഏരിയകള്‍ കേന്ദ്രീകരിച്ചും തൊഴിലാളി ക്യാമ്പുകളിലും കുടുംബമായി താമസിക്കുന്നവര്‍ അവരുടെ വീടുകളിലും വിജയം ആഘോഷിച്ചു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.