
റിയാദ്: മെയ് 17 മുതല്‍ സൗദി പൗരന്മാര്‍ക്ക് ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നതിയന് വിലക്കില്ലെന്ന് ദേശീയ വിമാന കമ്പനിയായ സൗദിയ. വ്യോമ ഗതാഗതം പൂര്‍ണമായും പുനസ്ഥാപിക്കുന്നതിന്റെ ഭാഗമായാണ് സൗദിയയുടെ വിശദീകരണം. അതേസമയം, ഇന്ത്യയില്‍ നിന്ന് നേരിട്ട് സൗദിയിലേക്ക് സര്‍വീസ് ഉണ്ടാവില്ലെന്നും അധികൃതര്‍ അറിയിച്ചു. കൊവിഡ് രൂക്ഷമായ ഇരുപതു രാജ്യങ്ങളിലേക്ക് വിമാന സര്‍വീസിന് വിലക്കേര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഇവിടങ്ങളിലേക്ക് സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതിയോടെ സ്വദേശി പൗരന്മാര്‍ യാത്ര ചെയ്യുന്നതിന് വിലക്കില്ല.

ഈ മാസം 17 ന് പുലര്‍ച്ചെ ഒന്നു മുതല്‍ കര, വ്യോമ, നാവിക അതിര്‍ത്തികള്‍ പൂര്‍ണമായും തുറക്കും. വിദേശയാത്ര നടത്തുന്നവര്‍ അതാതു രാജ്യങ്ങള്‍ക്കു ബാധകമായ വ്യവസ്ഥകള്‍ പാലിക്കണം. യാത്ര പുറപ്പെടുന്നതിന് മുമ്പ് മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണമെന്നും സൗദിയ നിര്‍ദേശിച്ചു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.