Sauditimesonline

MEERA
ഇന്ത്യന്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ മീരാ റഹ്മാന് 'കേളി ജ്വാല' അവാര്‍ഡ്

കെ കരുണാകരന്‍ മതനിരപേക്ഷതക്കു ശക്തി പകര്‍ന്നു: ഒഐസിസി

റിയാദ്: രാഷ്ട്രീയ രംഗത്തും മത നിരപേക്ഷ മേഖലയിലും ലീഡര്‍ കെ കരുണാകരന്‍ നല്‍കിയ സംഭാവനകള്‍ കേരളം എക്കാലവും സ്മരിക്കുമെന്ന് ഒഐസിസി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് കുഞ്ഞി കുമ്പള. തൃശൂര്‍ ജില്ലാ ഒഐസിസി കമ്മിറ്റി നടത്തിയ ലീഡര്‍ അനുസ്മരണ സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ലീഡറിന്റെ സാമൂഹിക പ്രതിബദ്ധതയും നേതൃപാടവവും ഇന്നത്തെ രാഷ്ട്രീയ നേതൃത്വത്തിന് പാഠമാണ്. അദ്ദേഹത്തിന്റെ അഭാവം ഇന്ത്യന്‍ രാഷ്ട്രീയത്തിലെ കനത്ത നഷ്ടമാണെന്ന് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് കെപിസിസി വൈസ് പ്രസിഡന്റും ലീഡറുടെ പുത്രിയുമായ പദ്മജ വേണുഗോപാല്‍ പറഞ്ഞു. ടെലിഫോണില്‍ യോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അവര്‍. പ്രസിഡന്റ് സുരേഷ് ശങ്കര്‍ അധ്യക്ഷതവഹിച്ചു

അബ്ദുല്ല വല്ലാഞ്ചിറ, രഘുനാഥ് പറശിനികടവ്, സലീം കളക്കര, യഹിയ കൊടുങ്ങലൂര്‍, ഷംനാദ് കരുനാഗപ്പള്ളി, സജീര്‍ പൂന്തുറ, സുഗതന്‍ നൂറനാട്, ഷുക്കൂര്‍ ആലുവ, അമീര്‍ പട്ടണത്, അബ്ദുള്‍ കരീം കൊടുവള്ളി, ജയന്‍ കൊടുങ്ങലൂര്‍ എന്നിവര്‍ പ്രസംഗിച്ചു. മാള മുഹയുദ്ധീന്‍ ആമുഖ പ്രസംഗം നിര്‍വഹിച്ചു. നാസര്‍ വലപ്പാട് സ്വാഗതവും രാജു തൃശൂര്‍ നന്ദിയും പറഞ്ഞു. റസാഖ് ചാവക്കാട്, സോണി പാറക്കല്‍, അഷറഫ്, ഇബ്രാഹിം, രാജേഷ്, നേവല്‍ ഗുരുവായൂര്‍, ഗഫൂര്‍, സഗീര്‍, ഹൈസം നാസര്‍, ഷാജന്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top